Latest News
Loading...

മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

മേലുകാവ് നീലൂരിന് സമീപം മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മുട്ടം ഗ്രാമപഞ്ചായത്ത് മഠത്തിപ്പാറ സ്വദേശി മഞ്ഞംപാറയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (54) ആണ് മരിച്ചത്. നീലൂര്‍ പൊതിചോറ്റുപാറയിലുള്ള
 സുഹൃത്ത് സുനിലിന്റെ വീട്ടിലിരുന്നാണ് സംഘം മദ്യപിച്ചത്. 
.നാല് പേര്‍ ഒത്തുചേര്‍ന്നാണ് മദ്യപിച്ചത്. ഇതിനിടെയുണ്ടായ വാക്ക് തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഉന്തിലും തള്ളിലും നിലത്ത് വീണ കുഞ്ഞുമോന്റെ ബോധം നഷ്ടപ്പെട്ടു. നിലത്തുകിടന്ന ഇയാളെ മദ്യലഹരിയിലെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. പിന്നീട് മകനെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

.തൊടുപുഴ താലൂക്ക്  ആശുപത്രിയിലെത്തിച്ച കുഞ്ഞുമോനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാള്‍ക്കൊപ്പം മദ്യപിച്ചവരെ മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 

ഭാര്യ :സിന്ധു . മക്കൾ :വിഷ്ണു , പരേതനായ ജിഷ്ണു ,അഷ്‌ന മരുമക്കൾ :. അഞ്ചു വിഷ്ണു , ജോമോൻ

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments