Latest News
Loading...

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാവപ്പെട്ടവരെ വേട്ടയാടുന്നു സജി മഞ്ഞക്കടമ്പിൽ.

കോട്ടയം : കേന്ദ്രസർക്കാർ അടിക്കടി പാചകവാതകത്തിനും , പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വില വർദ്ധനവ് ഏർപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

കേന്ദ്രത്തെ കുറ്റം പറഞ്ഞുകൊണ്ട് സംസ്ഥാന ഗവൺമെൻറ് ബഡ്ജറ്റിലൂടെ സെസ് വർദ്ധിപ്പിച്ചുകൊണ്ട് പെട്രോളിനും , വെള്ളത്തിനും , വൈദ്യുതിക്കും ചാർജ് വർധിപ്പിച്ചു കൊണ്ട് സാധരണക്കാരുടെ ദുരിതം മറന്നു കൊണ്ട് ധൂർത്ത് നടത്തി വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണെന്നു സജി കുറ്റപ്പെടുത്തി.


.പാചക വാതകത്തിന്റെ വിലവർധനവു മൂലം പ്രതിസന്ധിയിലായ കോട്ടയം ഗാന്ധിനഗർ കുടുംബശ്രീ ജനകീയ ഹോട്ടലിന് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഗ്യാസ് വിലവർധനവിനെ അതിജീവിക്കാൻ വിറക് എത്തിച്ചു നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാചകവാതകത്തിന്റെ വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്ര ഗവൺമെൻറ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു.

പാർട്ടി ഉന്നത അധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് മുഖ്യ പ്രസംഗം നടത്തി..

പാർട്ടി ജനറൽ സെക്രട്ടറിമാരായ പ്രസാദ് ഉരുളികുന്നം ,ജോയ് ചെട്ടിശ്ശേരി, നേതാക്കളായ കുഞ്ഞുമോൻ ഒഴുകയിൽ , സാബു പീടികക്കൽ ,ജോയി സി കാപ്പൻ , യൂത്ത് ഫ്രണ്ട് നേതാക്കളായ ഡിജു സെബാസ്റ്റ്യൻ, ജോമോൻ ഇരുപ്പക്കാട്ട്, ജിപ്സൺ മാത്യൂസ്, കുര്യൻ വട്ടമല, സുനിൽ ഇല്ലിമൂട്ടിൽ, സിബി നെല്ലൻകുഴിയിൽ, ടോം ജോസഫ് , അഖിൽ ഇല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments