Latest News
Loading...

ബിഷപ്പ് പാം​​​ബ്ളാനിക്ക് റബ്ബർ കർഷകരുടെ അ​​​ഭി​​​ന​​​ന്ദ​​​നവും നന്ദിയും

കോട്ടയം. റബ്ബർ കർഷകർ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ അധികാര വർഗ്ഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ബിഷപ്പ് പാംബ്ളാനിയുടെ പ്രസ്താവന ഉപകരിക്കപ്പെട്ടു എന്ന് റബ്ബർ കർഷകരുടെ ദേശീയ സംഘടനയായ എൻ എഫ് ആർ പി സ് ന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. മാസങ്ങളായി മുടക്കം വരുത്തിയിരുന്ന റബ്ബർ ഇൻസെന്റീവ് പദ്ധതിയുടെ തുക പെട്ടെന്ന് പാസ്സാക്കിത്തരുവാൻ കേരള സർക്കാർ തയ്യാറായത് ബിഷപ്പ് പരസ്യമായി കർഷകന് വേണ്ടി പ്രതികരിച്ചതുകൊണ്ട് മാത്രമാണ്.


 ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ വോട്ട് ബാങ്കാണ് കർഷക സമൂഹം എന്ന് ആരും ധരിച്ചു വയ്ക്കരുത് എന്നത് എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കുമുള്ള വ്യക്തമായ മുന്നറിയിപ്പാണ്. കർഷകനെ പറ്റിച്ച് ഇനിയും വോട്ട് നേടാനാകില്ല എന്ന കർഷക ശബ്ദം ഉറക്കെ പ്രഖ്യാപിച്ച ബിഷപ്പിനെ യോഗം അഭിനന്ദവും നന്ദിയും അറിയിച്ചു.റബ്ബർ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആര് മുന്നോട്ട് വന്നാലും അവരുമായി സഹകരിച്ച് പ്രവർത്തിക്കണം എന്നും യോഗം തീരുമാനിക്കയുണ്ടായി.

 
.റബ്ബർ ബോർഡിൽ നിന്ന് സ്ഥാനം ഒഴിയുന്ന എസ്ക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എം. രാഘവൻ റബ്ബർ കർഷകർക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾക്ക് റബ്ബർ കർഷകരുടെ പേരിൽ യോഗം നന്ദി അറിയിച്ചു. 

നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ദേശിയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. താഷ്കെന്റ് പൈകട, പ്രദിപ് കുമാർ മാർത്താണ്ഡം , രാജൻ ഫിലിപ്പ് മംഗലാപുരം, പി. കെ കുര്യാക്കോസ് കണ്ണൂർ, കെ.പി.പി നമ്പ്യാർ തലശ്ശേരി, സി എം സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി, ജോയി കുര്യൻ കോഴിക്കോട് എന്നിവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments