Latest News
Loading...

സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നയാൾ കുഴഞ്ഞു വീണ് മരിച്ചു

അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നയാൾ
കുഴഞ്ഞു വീണ് മരിച്ചു. ഇരുമ്പനം സ്വദേശി മനോഹരൻ (53) ആണ് മരിച്ചത്. രാത്രി ഒൻപതു മണിയോടെ സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും, കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
. വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ മനോഹരനെ പൊലീസ് പിന്തുടർന്ന് പിടിച്ച് മർദിച്ചുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ ആരോപിക്കുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments