Latest News
Loading...

കിണറ്റിൽ വീണ വയോധിക മരിച്ചു

മീനച്ചിൽ പാറപ്പള്ളിയിൽ കിണറ്റിൽ വീണ വയോധിക മരിച്ചു. തെക്കേ നെല്ലിയാനിയിൽ ജനാർദ്ദനൻ നായരുടെ ഭാര്യ പ്രമീള കുമാരി (68) ആണ് മരിച്ചത്.

സമീപവാസിയായ കാരക്കൽ കുട്ടൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിലാണ് പ്രമീള കുമാരിയെ കണ്ടെത്തിയത്. പാലായിൽ നിന്നും ഫയർ 
ഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവർ മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചു വരികയായിരുന്നു. 

പാലാ ഫയർ സ്‌റ്റേഷന്‍ ഓഫീസര്‍ എസ്.കെ ബിജുമോന്റെ നേതൃത്വത്തില്‍ ഷാജിമോന്‍, അരുണ്‍ബാബു, പി മനോജ് , എംഎസ് അനീഷ്, രാഹുല്‍, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments