Latest News
Loading...

ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ

 മേലുകാവ് നീലൂർ ഭാഗത്ത് മദ്യലഹരിയിലെ സംഘർഷത്തെ തുടർന്ന് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കടനാട്, പുതിയെറ്റുപാറ ഭാഗത്ത് കവിതയാം കുന്നിൽ വീട്ടിൽ വിജയൻ മകൻ സുനിൽ(42), കോട്ടയം അയ്മനം കുടയമ്പടി ഭാഗത്ത്, പുള്ളിക്കപ്പറമ്പിൽ വീട്ടിൽ ജെയിംസ് മകൻ ലിജോ ജെയിംസ്  (29) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. 

.മൂവരും ചേർന്ന് മദ്യപിച്ചശേഷം ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇരുവരും ഗൃഹനാഥനെ മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അവശനിലയിലായ ഇദ്ദേഹത്തെ ഗുരുതര പരുക്കുകളോടെ തൊടുപുഴ കാരിക്കോട് ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ തേടിയെങ്കിലും 12.03.2023 വെളുപ്പിന് മരണപ്പെടുകയുമായിരുന്നു. തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു.


.മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ചിത്ത് കെ വിശ്വനാഥ്, എസ് ഐ ദേവനാഥൻ, എ എസ് ഐ പ്രവീൺ സി പി ഒ ജോബി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളായ സുനിലിന് ചേർത്തല സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ ലോജി ജെയിംസിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments