Latest News
Loading...

കേരളം- ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമാകുന്നു :പി.കെ. ലാൽ

ഹരിത, ധവള വിപ്ലവങ്ങൾക്ക് ശേഷം കാർഷിക രംഗത്ത് വളരെ മുന്നോട്ടുവന്ന നമ്മുടെ നാട് ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമാകുന്നതായി മില്ലറ്റ് മിഷൻ കേരള സ്റ്റേറ്റ് ചീഫ് കോർഡിനേറ്റർ പി.കെ. ലാൽ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി നബാർഡ് സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലായിൽ സംഘടിപ്പിക്കുന്ന ത്രിദിന ചെറുധാന്യ പ്രദർശന പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച വിളംബര പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

.പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ സ്റ്റാന്റിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കയിൽ അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ ഡാന്റീസ് കൂനാനിക്കൽ, എബിൻ ജോയി, ഉല്ലാസ് .സി.എസ്, ഷീബാ ബെന്നി, ജിൻസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ചേർപ്പുങ്കൽ ബി. വി. എം. കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ "വിളംബര ചുവടുകൾ " ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് വിളംബര വാഹനം പര്യടനം നടത്തി. -ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമാകുന്നു :പി.കെ. ലാൽ . പാലാ: ഹരിത, ധവള വിപ്ലവങ്ങൾക്ക് ശേഷം കാർഷിക രംഗത്ത് വളരെ മുന്നോട്ടുവന്ന നമ്മുടെ നാട് ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമാകുന്നതായി മില്ലറ്റ് മിഷൻ കേരള സ്റ്റേറ്റ് ചീഫ് കോർഡിനേറ്റർ പി.കെ. ലാൽ അഭിപ്രായപ്പെട്ടു. 

അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി നബാർഡ് സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലായിൽ സംഘടിപ്പിക്കുന്ന ത്രിദിന ചെറുധാന്യ പ്രദർശന പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച വിളംബര പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ സ്റ്റാന്റിൽ നടന്ന ചടങ്ങിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കയിൽ അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ ഡാന്റീസ് കൂനാനിക്കൽ, എബിൻ ജോയി, ഉല്ലാസ് .സി.എസ്, ഷീബാ ബെന്നി, ജിൻസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. 

ചേർപ്പുങ്കൽ ബി. വി. എം. കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ "വിളംബര ചുവടുകൾ " ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് വിളംബര വാഹനം പര്യടനം നടത്തി. ഇന്നു (2.3.23 വ്യാഴം) മുതൽ നടക്കുന്ന മില്ലറ്റ് എക്സ്പോയ്ക് എത്തിച്ചേരുന്നവർക്ക് പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് , കാർമ്മൽ സ്ക്കൂൾ മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യാനാകുമെന്ന് പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments