Latest News
Loading...

കുമ്മണ്ണൂരില്‍ എറ്റിഎം. എനി ടൈം മില്‍ക്ക്

കുമ്മണ്ണൂരില്‍ ഓട്ടോമാറ്റിക് മില്‍ക് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് മില്‍ക്ക് എറ്റിഎം സ്ഥാപിച്ചത്.

 ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ശുദ്ധമായ പശുവിന്‍ പാല്‍ 24 മണിക്കൂറും ലഭ്യമാവുന്ന മെഷീനില്‍ നിന്നും കറന്‍സികള്‍, സംഘം നല്‍കുന്ന റിചാര്‍ജ് കാര്‍ഡുകള്‍, യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് പാല്‍ എടുക്കാന്‍ കഴിയും.

.പാമ്പാടി ബ്ലോക് പഞ്ചായത്ത് സ്ഥാപിക്കുന്ന 3 മില്‍ക് എടിഎമ്മുകളില്‍ ഒന്നാണ് കുമ്മണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു അധ്യക്ഷയായിരുന്നു. മില്‍ക് റീചാര്‍ജിംഗ് കാര്‍ഡ് വിതരണോദ്ഘാടനം ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ആദ്യവില്പന നിര്‍വഹിച്ചു. ബ്ലോക് പഞ്ചായത്തംഗം ഡോ മേഴ്‌സി ജോണ്‍, പഞ്ചായത്തംഗങ്ങളായ ലൈസമ്മ ജോര്‍ജ്, സിബി സിബി, കുഞ്ഞുമോള്‍ ടോമി , സുനി അശോകന്‍, തോമസ് മാളിയേക്കല്‍, ക്ഷീരവികസന ഓഫീസര്‍ കണ്ണന്‍, ജൂഡി ജോസ്, അഖില്‍ കുമ്മണ്ണൂര്‍, ക്ഷീരോത്പാദക സംഘം പ്രസിഡന്റ് ബെന്നി ഗകാരമല സെക്രട്ടറി ബിന്ദു സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments