Latest News
Loading...

പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ്സ്റ്റാൻഡ് അടച്ചുപൂട്ടി പന്തൽ നിർമ്മാണം

എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ്സ്റ്റാൻഡ് അടച്ചുപൂട്ടി. ബസ്റ്റാൻഡിലാണ് സ്വീകരണ പന്തൽ ഒരുങ്ങുന്നത്. ബസ്സുകൾക്ക് പാർക്കിംഗ് സ്ഥലം ഇല്ലാതായതിനൊപ്പം യാത്രക്കാർ നിന്ന് വെയിലു കൊള്ളേണ്ട അവസ്ഥയുമാണ്. 


.പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം സ്റ്റാൻഡിലാണ് ജനകീയ പ്രതിരോധ യാത്രയ്ക്ക് സ്വീകരണ പന്തൽ ഒരുക്കുന്നത്. സ്റ്റാൻഡിന്റെ മുക്കാൽ ഭാഗത്തോളം കയറു കെട്ടിപ്പിടിച്ച് പന്തൽ നിർമ്മാണം ജോലികൾ പുരോഗമിക്കുകയാണ്. 11ന് എത്തുന്ന ജാതയ്ക്ക് ആറാം തീയതിയോടെ സ്റ്റാൻഡ് അടച്ചതോടെ ഇനിയുള്ള അഞ്ചു ദിവസം യാത്രക്കാർ വെയിൽ കൊള്ളേണ്ട അവസ്ഥയാണ്. രാഷ്ട്രീയ പൊതുയോഗങ്ങൾക്കായി ബസ്റ്റാൻഡ് അടച്ചുപൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. 


.ദിനംപ്രതി 100 കണക്കിന് സ്വകാര്യ ബസ്സുകൾ കയറിയിറങ്ങുന്ന ആയിരക്കണക്കിന് പൊതുജനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് ഫെബ്രുവരി പതിനൊന്നാം തീയതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയുടെ വേദിയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ സ്റ്റാൻഡ് കെട്ടിയടച്ച് വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നത് തെറ്റായ കീഴ്‌വഴക്കം ആണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആരോപിച്ചു.

വീഡിയോ! Facebook 
.പാലാ മുനിസിപ്പാലിറ്റി മീറ്റിങ്ങ് സംഘടിപ്പിക്കുന്നതിന് വേണ്ടി സിവിൽ സ്റ്റേഷൻ സമീപം തയ്യാറാക്കിയിട്ടിരിക്കുന്ന സ്ഥലം നിലനിൽക്കുമ്പോൾ ഇത്തരം ആവശ്യത്തിന് വേണ്ടി ബസ് സ്റ്റന്റിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് ഒഴിക്കൻ പാലാ മുൻ സിപ്പാലിറ്റി തയാറകണം എന്ന് സജി ആവശ്യപ്പെട്ടു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന മീറ്റിങ്ങ് സ്റ്റാൻഡിൽ പന്തലിട്ടത് മുതലാണ് ഈ പ്രവണതക്ക് തുടക്കം കുറിച്ചതെന്നും സജി കുറ്റപ്പെടുത്തി.


.നാളെ ഈ കീഴ്‌വഴക്കം തുടർന്നാൽ യുഡിഎഫും , ബിജെപിയും , എൽഡിഎഫു ,മടങ്ങുന്ന വിവിധ രാഷ്ട്രീയകക്ഷികൾ കൊട്ടാരമറ്റം സ്റ്റാൻഡിൽ അനുമതി ചോദിച്ചാൽ കൊടുക്കേണ്ടി വരും എന്നുള്ളത് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും സജി പറഞ്ഞു.

ദിവസേന 100 കണക്കിന് ബസ് ട്രിപ്പുകൾ ആണ് ഇവിടെ കയറിയിറങ്ങുന്നത്. അഞ്ചു ബസുകളിൽ കൂടുതൽ ഇവിടെ പാർക്ക് ചെയ്യാൻ ഇപ്പോൾ സ്ഥലമില്ല. വൈക്കം റൂട്ടിലേക്ക് തിരിഞ്ഞ് ബസുകൾ പിന്നോട്ട് കയറിയാണ് ഇപ്പോൾ തിരികെ പോകുന്നത്. വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ളവർ കടുത്ത വെയിലിൽ ഇരിപ്പിടമില്ലാതെ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. നഗരസഭയുടെ കീഴിലുള്ള ഓപ്പൺ സ്റ്റേജ് അല്ലെങ്കിൽ റിവർ വ്യൂ റോഡിലുള്ള സ്റ്റേജ് ഇത്തരം പൊതുയോഗങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments