Latest News
Loading...

കടപ്പാട്ടൂർ ഉത്സവത്തിന് കൊടിയേറി

പാലാ കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി. രാവിലെ 10 നും 10.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലം ബ്രഹ്മശ്രീ നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ യും മേൽശാന്തി പ്രേംകുമാർ എസ് പോറ്റിയുടെയും മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത് .

 11ന് കലാമണ്ഡലം രാജേഷിന്റെ ഓട്ടൻതുള്ളൽ, 12ന് പ്രസാദം ഊട്ട്, വൈകിട്ട് 7 30ന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ദുർഗ്ഗാ വിശ്വനാഥ്‌ നയിക്കുന്ന ഗാനമേളയും അരങ്ങേറി. രണ്ടു മുതൽ ആറു വരെ ഉത്സവദിനങ്ങളിൽ രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട് വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലിയും രാത്രി 9ന് വിളക്കിൻ എഴുന്നള്ളത്തും നടക്കും. 
.ഉത്സവത്തിന്റെ വിവിധ ദിനങ്ങളിൽ ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, ഭക്തിഗാന സുധ, നാടകം, തോൽപ്പാവക്കൂത്ത്, സംഗീത സദസ്സ്, ചാക്യാർകൂത്ത്, എന്നിവ അരങ്ങേറും. പള്ളിവേട്ട ദിനമായ മാർച്ച് 30ന് തൃശ്ശൂർ പൂരത്തിലെ യുവമേള പ്രമാണി പാറമേക്കാവ് അഭിഷേകിന്റെ പ്രമാണത്തിൽ 51 പരം കലാകാരന്മാർ പങ്കെടുക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളം, പറങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, മേജർ സെറ്റ് പാണ്ടിമേളം എന്നിവയും അരങ്ങേറും. 

കൊടിയേറ്റ് വീഡിയോ കാണാം : Facebook 

ആറാട്ട് ദിനമായ മാർച്ച് 31ന് 6.45 ന് ശീതങ്കൻ തുള്ളളിന് ശേഷം ഏഴിന് ക്ഷേത്രക്കടവിൽ ആറാട്ട് നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി തിരുവല്ല പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടും, മേൽശാന്തി അരുൺ ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പള്ളി വേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്ച ശ്രീബലിക്കും നടക്കുന്ന മേളങ്ങൾ ഈ വർഷത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ്

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments