Latest News
Loading...

നാടകം നിരോധിക്കണമെന്നു മോൻസ് ജോസഫ് എം.എൽ.എ

പാലാ :- ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ സന്യസ്തരെ അപമാനിക്കുന്നത് അപലപനീയമാണെന്നും വിവാദമായിരിക്കുന്ന കക്കുകളി നാടകം നിരോധിക്കണമെന്നും മോൻസ് ജോസഫ് എം.എൽ.എ. ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശു പള്ളി ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് വാഗ്ദാനം ചെയത റബറിന്റെ അടിസ്ഥാന വില 250 രൂപ ആയി ഉയർത്തണമെന്നും വിലസ്ഥിരതാ ഫണ്ട് കുടിശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. 

Video Facebook 
.പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടറി ജനറൽ ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ , ഡോ. ഗ്രേസമ്മ മാത്യു, അഡ്വ. ജയ്സൺ ജോസഫ് , സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി , ജയിംസ് തെക്കേൽ , അഡ്വ. എബ്രാഹം തോമസ് , ജയ്സൺ ജോസഫ് , മൈക്കിൾ പുല്ലുമാക്കൽ, പ്രസാദ് ഉരുളികുന്നം, ജോസഫ് കണ്ടം, അഡ്വ. ജോബി കുറ്റിക്കാട്ട്,, ജോഷി വട്ടക്കുന്നേൽ ,മത്തച്ചൻ പുതിയിടത്തു ചാലിൽ, നിതിൻ സി. വടക്കൻ , മാർട്ടിൻ കോലടി ,എബിൻ വാട്ടപ്പള്ളി, സന്തോഷ് മൂക്കിലക്കാട്ട്, ബിബി ഐസക് , സജി ഓലിക്കര, ജിമ്മി വാഴം പ്ലാക്കൽ, ,റിജോ ഒരപ്പുഴിക്കൽ,,ഷിബു പൂവേലി, മാത്തുക്കുട്ടി ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments