Latest News
Loading...

ഇന്നസെന്റ് അനുസ്മരണം

   പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രശസ്ത സിനിമാ നടനും നിർമ്മാതാവും ഇടതുപക്ഷ സഹയാത്രികനുമായ ശ്രീ ഇന്നസെന്റ് ന്റെ നിര്യാണത്തിൽ അനുശോചനം യോഗം ചേർന്നു എടിഎം ലൈബ്രറി സെക്രട്ടറി വി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു 
. ഉദ്ഘാടനം കവിയും വിവർത്തകനുമായ നാരായണൻ കാരനാട്ട് നിർവഹിച്ചു അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് പൂഞ്ഞാറിലെ തല മുതിർന്ന നേതാവ് ശ്രീ EAമോഹനൻ , പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡൻറ് ശ്രീ ഡി രാജപ്പൻ, കവിയത്രി വിഷ്ണുപ്രിയ പൂഞ്ഞാർ , ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി സുരേഷ് കുമാർ കെ കെ , കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ പൂഞ്ഞാർ യൂണിറ്റ് സെക്രട്ടറി ബി ബാബുരാജ്, പ്രശസ്ത സംഗീത സംവിധായകൻ പൂഞ്ഞാർ വിജയൻ എടിഎം ലൈബ്രറിയുടെ കമ്മിറ്റി അംഗങ്ങളായ പിജി പ്രമോദ് കുമാർ , എ എൻ ഹരിഹരയർ , PK ഷിബു കുമാർ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ ഷൈനി പ്രമോദ്, കെ എസ് ഗോപിനാഥൻ നായർ , ശ്രീമതി ഗിരിജാ രമേഷ് , ശാസ്ത്രസാഹിത്യപരിഷത്ത് പൂഞ്ഞാർ യൂണിറ്റ് സെക്രട്ടറി T Sശ്രീകുമാർ , മുൻ A PP അഡ്വക്കേറ്റ് PN സജികുമാർ ലൈബ്രറേറിയൻ ഷൈനി പ്രമോദ് എന്നിവർ സംസാരിച്ചു.

 കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് ജോയിൻ സെക്രട്ടറി ഡി വിലാസിനി അമ്മ അനുശോചന പ്രമേയം അവതരിപ്പിച്ചു സ്വാഗതം ആശംസിച്ചു കൊണ്ട് ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എംകെ വിശ്വനാഥൻ സംസാരിച്ചു നന്ദി രേഖപ്പെടുത്തി കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ യൂണിറ്റ് സെക്രട്ടറി എം കെ ഷാജി നിർവഹിച്ചു. പരാജയങ്ങളിൽ നിന്ന് പാഠംഉൾക്കൊണ്ട് രോഗാതുരമായ തന്റെകാലഘട്ടങ്ങളെ ഏറെ നിസ്സംഗതയോടെയും ഹാസ്യ രസ പ്രാധാന്യത്തോടെയും പോസിറ്റീവായി നേരിട്ട അത്യ അപൂർവ്വ പ്രതിഭ കളിൽ ഒരാളായിരുന്നു ശ്രീ ഇന്നസെൻറ് എന്ന് കാരനാട്ട് തന്റെഅനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു മനുഷ്യത്വം എന്ന മഹാ മനസ്കത ഉയർത്തി മാനുഷിക മൂല്യങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വീക്ഷണം നൽകി ഏറെ തന്മയത്തോടെ ഒപ്പിയെടുത്ത നിരവധി ആയ കഥാപാത്രങ്ങളിലൂടെ സമൂഹത്തിൽ അവതരിച്ച വ്യക്തിത്വം ആയിരുന്നു ഇന്നസെൻറ് എന്ന് EA മോഹനൻ ചൂണ്ടിക്കാട്ടി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments