Latest News
Loading...

കർമ്മ സേനാ സംഗമവും അവാർഡ് വിതരണവും

കോട്ടയം ജില്ലയിലെ മികച്ച ഹരിത കർമ്മ സേന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ അവാർഡ് ലഭിച്ച ഈരാറ്റുപേട്ട നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും ഹരിത കർമ്മ സേന സംഗമവും ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ സഹല ഫിർദൗസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു..

.ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോൺ ,ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻവിയോൺമെൻറ് എൻജിനീയർ പി.ബിജു എന്നിവർ നഗരസഭയുടെ മാലിന്യ പരിപാലന രംഗത്ത് മികച്ച പ്രവർത്തനം നടത്തിവരുന്ന 38 ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു.,ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൻറെ മികച്ച ഹരിത കർമ്മ സേന അംഗത്തിനുള്ള പ്രത്യേക പുരസ്കാരം സീന അഷ്റഫിനും, പിന്തുണ നൽകിയ മികച്ച നഗരസഭ ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം സെക്രട്ടറി സുമയ്യ ബീവിക്കും നൽകി

.ഹരിത കർമ്മ സേനാംഗങ്ങൾക്ക് മികച്ച പിന്തുണ നൽകിയ ജനപ്രതിനിധികൾക്കുള്ള പുരസ്കാരം ഡോ. സഹല ഫിർദൗസ്,ഫസിൽ റഷീദ്, അഡ്വ. മുഹമ്മദ് ഇല്യാസ്, ഫൈസൽ പി ആർ, ലീന ജെയിംസ് എന്നിവർക്കും മികച്ച പിന്തുണ നൽകിയ ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം ഹെൽത്ത് ഇൻസ്പെക്ടർ നാസർ സി എ,നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ,സിറ്റി മിഷൻ മാനേജർ ബോബി ജേക്കബ് എന്നിവർ ഏറ്റുവാങ്ങി. സി.പി. ഐ. എം പാർലമെന്ററി പാർട്ടി ലീഡർ അനസ് പാറയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എ എം എ ഖാദർ, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.


.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് പ്ലാമൂട്ടിൽ സുനിത ഇസ്മായിൽ റിസ്വാന സവാദ് കൗൺസിലർമാരായ സുനിൽകുമാർ പിഎം അബ്ദുൽ ഖാദർ ഫസൽ റഷീദ് ഷഫ്ന അമീൻ ഫാസില അബ്സാർ നൗഫിയ ഇസ്മായിൽ ലീന ജെയിംസ്, ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ നൗഷാദ്, ജെറാൾഡ്, സോണി,ലിനീഷ്, മഞ്ജു , നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ അലീന വർഗീസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു..ഹരിത കർമ്മസേന പ്രസിഡൻറ് അമ്പിളി ജയകുമാർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് മിഴിവേകി കൊണ്ട് ഗവ.മുസ്ലിം എൽ.പി സ്കൂൾ വിദ്യാർഥികളുടെയും ഹരിത കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേരി .

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments