Latest News
Loading...

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം

കാലാവസ്ഥാ പ്രതിസന്ധികൾ നമ്മുടെ ജീവിതപരിസരത്ത് അനുഭവപ്പെട്ടു തുടങ്ങിയെന്നും മനുഷ്യനിർമ്മിതമായ കാരണങ്ങളിൽ ഈ സാഹചര്യത്തെ നിർവ്വചിക്കാൻ കഴിയുമെന്നും സമുദ്ര ഗവേഷണ കേന്ദ്രം ഗോവ സീനിയർ സയന്റിസ്റ്റായിരുന്ന ഡോ. രമേഷ് കുമാർ എം.ആർ.  അന്തർദ്ദേശീയ ദേശീയ തലങ്ങളിൽ കാലാവസ്ഥാ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശ്രമം നടക്കുമ്പോഴും ജനപങ്കാളിത്തത്തോടെ നടക്കുന്ന പ്രാദേശിക മുൻകൈകളും പ്രവർത്തനങ്ങളും പ്രതീക്ഷ നൽകുന്നുണ്ട്.


.മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലപോലെയുള്ള മാതൃകകൾ കാലാവസ്ഥാ പ്രതിസന്ധികളിലെ പ്രാദേശികപരിഹാരങ്ങളാണെന്നും ഡോ. രമേഷ് കുമാർ പറഞ്ഞു. ഭൂമിത്രസേന യൂണിറ്റിന്റെ സഹകരണത്തോടെ
മീനച്ചിൽ നദീസംരക്ഷണസമിതി മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ രൂപം കൊടുത്ത ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

.യോഗത്തിൽ കോളേജ് ആക്ടിംഗ് പ്രിൻസിപ്പാൾ ഡോ.ബീനാ പോൾ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ , മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖല കോർഡിനേറ്റർ എബി ഇമ്മാനുവൽ, അദ്ധ്യാപക കോർഡിനേറ്റർ ജസ്റ്റിൻ ജോസ് , വിദ്യാർത്ഥി കോർഡിനേറ്റർ അമൽ ജോസഫ് , മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. 


മേലുകാവ് ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലും മീനച്ചിൽ നദീ -മഴ നിരീക്ഷണ ശൃംഖലയുടെ ഭാഗമായി ഭൂമിത്രസേന ക്ലാപ് അംഗങ്ങൾ മഴമാപിനികൾ നിരീക്ഷിക്കുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മീനച്ചിൽ നദീസംരക്ഷണസമിതിയാണ് മഴമാപിനികൾ കോളേജിന് കൈമാറിയത്.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments