Latest News
Loading...

ചേറാടിക്കാവ് ക്ഷേത്രത്തില്‍ പൂരമഹോത്സവം.

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മീന പൂര മഹോത്സവം ഏപ്രില്‍ 3,4,5 തിയതികളില്‍ നടക്കും. പ്രസിദ്ധമായ പൂരം ഇടി, കലം കരിയ്ക്കല്‍ എന്നിവ പൂര ദിവസമായ മീനം 21 ചൊവ്വാഴ്ചയാണ്. ഉച്ചയ്ക്ക് നടയടച്ചാല്‍ തുടര്‍ന്ന് അന്നത്തേയ്ക്ക് ആര്‍ക്കും പ്രവേശനം പാടില്ലെന്നാണ് വിശ്വാസം.

                            
.ബുധനാഴ്ച രാവിലെ മുതല്‍ കലശപുജയും കലശാഭിഷേകവും നടക്കും.
തന്ത്രി മുഖ്യന്‍ ബ്രഹ്മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രസാദ സദ്യയും, വെെകിട്ട് ദീപാരാധന , ഭജനാമൃതം തുടങ്ങിയവയുമാണ് പരിപാടികള്‍. ഉത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിലേയ്ക്കുള്ള റോഡിന്‍റെ ടാറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചു.
                    
                       ഉത്സവ കാര്യങ്ങളും വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് കാളികാവ് സബ് ഗ്രൂപ്പ് ഓഫീസര്‍ ജി. ഷെെനിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ ദേവസ്വം കമ്മറ്റി പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.കെ. സുധീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓമന സുധന്‍ സ്വാഗതവും കെ.കെ. നാരായണന്‍ കൃതജ്ഞതയും പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments