Latest News
Loading...

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


.പൂഞ്ഞാര്‍  പെരിങ്ങുളം റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിചുണ്ടയ അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യനി  മാധവപള്ളിയിൽ  വർക്കി ജോസഫ് (ജോയി, 60)ആണ് മരിച്ചത്.  


.ഗുരുതരമായി പരിക്കേറ്റ കുന്നോന്നി സ്വദേശി ജയകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൂഞ്ഞാർ പെരിങ്ങുളം റോഡിൽ മുഴയന്‍മാവിനും കല്ലേക്കുളത്തിനുമിടയിൽ രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.


.ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വർക്കിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകര്യ ആശുപത്രിയിൽ. ഭാര്യ : മിനി, മക്കൾ : സിസ്റ്റർ മറിയമ്മ, രേഷ്മ, ഡേവിഡ്, ഡാനിയൽ

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments