Latest News
Loading...

ഭൂമിക ഗ്രാമജാലകത്തിന്റെ പരിശീലനം

ഭൂമിക നേറ്റിവ് ഫാർമേഴ്സ് കളക്ടീവുകളും നേറ്റീവ് വിമൻസ് കളക്ടീവുകളും അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന നേറ്റീവ് വിൻഡോകളും എല്ലാം ചേരുന്ന ഭൂമിക ഗ്രാമജാലകത്തിന്റെ ശ്രദ്ധേയമായ മാതൃക വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പേർക്ക് പരിശീലനം നൽകുകയാണ്. 
കാർഷിക-ഗാർഹികമേഖലയിൽ അധികവരുമാനം നേടാൻ താല്പര്യമുള്ളവർക്ക് വേണ്ടിയുള്ള തുടർപരിശീലനത്തിലെ ആദ്യപരിപാടി
മാർച്ച് 4 ന് രാവിലെ 10 ന്
പൂഞ്ഞാർ ഭൂമിക സെന്ററിൽ നടക്കും.


.പ്രമുഖ നൈപുണ്യവികസന പരിശീലകൻ ശ്രീ. രാജീവ് സരസ്വതി പരിശീലനം നയിക്കും.
ഇതൊരു തുടർ പരിശീലനം ആയിരിക്കും. 
ഗ്രാമീണ മേഖലയിലെ കർഷകരും മറ്റു വനിതകളും അവരുടെ പ്രാദേശികമായ തനത് വിഭവങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി കൂടുതൽ വരുമാനം നേടുകയും തൊഴിൽദാദാക്കൾ ആവുകയും ചെയ്യുക എന്നതാണ് ഭൂമിക നേറ്റീവ് കളക്ടീവുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

.ആദ്യഘട്ട പരിശീലനങ്ങൾക്കുശേഷം ആവശ്യാധിഷ്ഠിത തുടർപഠനം എന്ന രീതിയിൽ
ഏതെങ്കിലും വരുമാനമേഖലയിലെത്തുവോളം ഓരോരുത്തരും പരിശീലനം തുടരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 
സർക്കാർ, സർക്കാരേതര ഏജൻസികളുടെ പിന്തുണയും ഈ പ്രവർത്തനത്തിനുണ്ടാവും. 
9400213141

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments