Latest News
Loading...

ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് പ്രാമുഖ്യം നൽകി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്
ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്.  സുസ്ഥിരമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള ലക്ഷ്യങ്ങൾക്ക് പ്രാമുഖ്യം നൽകി 16,81,67,850 രൂപ വരവും 16,58,04,000 രൂപ വിനിയോഗവും 23,63,850 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന 2023 -24 ലെ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ശ്രീ.വിനോദ് ചെറിയാൻ വേരനാനി അവതരിപ്പിച്ചു. കാർഷിക വികസനം ,മൃഗ സംരക്ഷണം , ക്ഷീരവികസനം , മാലിന്യ ശുചിത്വ പരിപാടി , ലൈഫ് പദ്ധതി ,ആർദ്ദ്രം ദുരന്തനിവാരണ പദ്ധതി , പൊതു വിദ്യാഭ്യാസ സംരക്ഷ യജ്ഞം എന്നിവയ്ക്ക് ബഡ്ജറ്റിൽ പ്രാമുഖ്യ നൽകിയിട്ടുണ്ട്.
 
.ചെറു ധാന്യ വർഷത്തിന്റെ പ്രാമുഖ്യമുൾകൊള്ളിച്ച് തയ്യാറാക്കിയ സൂപ്പർ ഫുഡ് പദ്ധതി സ്കൂളുകളിൽ സിക്ക് റൂം .ഭിന്നശേഷി സൌഹൃദ പദ്ധതിയുടെ ഭാഗമായുള്ള തിളക്കം 2023 ഹോം ഫാം ടൂറിസം പദ്ധതികൾ എന്നിവ നവീന പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പാക്കുവാൻ തുക വകയിരുത്തിയിട്ടുണ്ട്. 
 സി.എച്ച്.സി. സബ്ബ് സെന്ററുകളുടെ അടിസ്ഥാന സൈകര്യം മെച്ചപ്പെടുത്തുന്ന പദ്ധതികൾക്ക് 3 ലക്ഷം , ഹോമിയോ ,ആയൂർവ്വേദ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങുവാൻ 2300000/- രൂപ വകയിരുത്തി ആട് , എരുമ ,പശുവളർത്തൽ പദ്ധതികൾക്ക് 5.50 ലക്ഷം , താഴിലുറപ്പ് പദ്ധതിയിൽ 30000 തിൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന വിധത്തിൽ 1.55 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
 കറവ പശുക്കൾക്ക് ധാതുലവണ മിശ്രിതം,വളർത്ത് നായകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിനും മൃഗ സംരക്ഷണ മേഖലയിലെ മറ്റ് പദ്ധതികൾക്കായി 3.5 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്

ബഡ്ജറ്റ് വീഡിയോ.. Facebook 

പഞ്ചായത്തിലെ അംഗൻവാടികളുടെ ആധൂനിക വൽക്കരണത്തിനായി 13 ലക്ഷം രൂപ വകയിരുത്തി പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കൈമാറിക്കിട്ടിയ ഓഫീസുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി 5 ലക്ഷം രൂപയുടെ പദ്ധതികൾ മെൻസ്ട്രുവൽ കപ്പ് ഉൾപ്പെടെയുള്ള സ്ത്രീ പക്ഷ നവകേരളം പദ്ധതികൾക്കായി 1.5 ലക്ഷം രൂപ വകയിരുത്തി. വ്യവസായ സംരംഭ വർഷത്തിൽ ഗ്രൂപ്പ് സംരംഭങ്ങൾക്ക് ധനസഹായമായും നൈപുണ്യ പരിശീലനത്തിനുമായി 3 ലക്ഷം രൂപയും കുടിവെള്ള പദ്ധതികൾക്കായി 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പട്ടിക ജാതി പട്ടികവർഗ്ഗ മേഖലകളിലെ വിവിധ പദ്ധതികൾക്കായി 1900000/- രൂപ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 17914000/- രൂപയും നീക്കിവെച്ചു.


ബജറ്റ് ചർച്ചയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലിസമ്മ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി.ലിൻസി സണ്ണി ,ശ്രീമതി.എത്സമ്മ ജോർജ്ജ്കുട്ടി, ശ്രീമതി.അനുമോൾ മാത്യു, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.ജെസ്സി ജോസ്, ശ്രീ.ബിജു എൻ.എം, ശ്രീമതി. സോഫി സേവ്യയർ, ശ്രമതി.സുധാ ഷാജി, ശ്രീമതി. ബീനാ ടോമി, ശ്രീ.റെജി മാത്യു, ശ്രീ.ജോസുകുട്ടി അമ്പലമറ്റത്തിൽ, ശ്രീ.രാഹൂൽ ജി. കൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments