Latest News
Loading...

ബാലസഭ - വ്യക്തിത്വ വികസന പരിശീലന പരിപാടി


ഉഴവൂർ ഗ്രാമ പഞ്ചായത്തിന്റെയും, കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ, 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി, ബാല സൗഹൃദ പഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി, കൗമാരപ്രായക്കാരായ ബാലസഭാംഗങ്ങളായുള്ള പെൺകുട്ടികൾക്കായി വ്യക്തിത്വ വികസന പരിശീലന പരിപാടി നടത്തി. 

.വാർഡ് മെമ്പർ സിറിയക് കല്ലട അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം. തങ്കച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കെസിമോൾ ഐസക്ക്, സംഗീത ബി. കൃഷ്ണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. 

.ഗ്രാമപഞ്ചായത്തംഗങ്ങളായ സുരേഷ് വി.ടി., ബിനു ജോസ്, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ.ആർ. സി.ഡി.എസ് ചെയർപേഴ്സൺ മോളി രാജ്കുമാർ , വി.ഇ. ഒ., കപിൽ കെ.എ., ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് രാഖി അനിൽ എന്നിവർ സംസാരിച്ചു. സി.ഡി.എസ് അംഗങ്ങളും അങ്കണവാടി പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നല്കി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments