Latest News
Loading...

മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പായി സെൻറ് ജോസഫ് യുപി സ്കൂൾ മലയിഞ്ചിപ്പാറ

2022-23 വർഷത്തെ മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പായി സെൻറ് ജോസഫ് യുപി സ്കൂൾ മലയിഞ്ചിപ്പാറ തെരഞ്ഞെടുക്കപ്പെട്ടു. കോൾ സയൻസ് ഫൗണ്ടേഷൻ നൽകുന്ന 5000 രൂപയുടെ ക്യാഷ് അവാർഡും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അന്തർദ്ദേശീയ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. റോക്സി മാത്യു കോൾ പുരസ്കാര നിർണ്ണയ സമിതിക്കുവേണ്ടി അവാർഡ് പ്രഖ്യാപനം നടത്തി.

.സ്കൂളുകളിലും കോളേജുകളിലും കാലാവസ്ഥ - പരിസ്ഥിതി അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മീനച്ചിൽ നദീസംരക്ഷണസമിതി രൂപീകരിച്ചിട്ടുള്ള ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മീനച്ചിൽ നദീസംരക്ഷണസമിതിയുടെ സ്ഥാപകനേതാവും അദ്ധ്യാപകനുമായിരുന്ന ഫാ. വിൻസന്റ് കളരിപ്പറമ്പിലിന്റെ ഓർമ്മയ്ക്കായി ഈ വർഷം മുതൽ ഏറ്റവും മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് പുരസ്കാരം നൽകാൻ മീനച്ചിൽ നദീസംരക്ഷണസമിതി തീരുമാനിക്കുകയായിരുന്നു.

.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പുഴ സംരക്ഷണം, റിവർഗേജ്, റിവർഗേജ് നിരീക്ഷണം, പക്ഷി നിരീക്ഷണം, ശലഭോദ്യാനം, ഔഷധ ഉദ്യാനം, ഭക്ഷ്യ -ആരോഗ്യ സ്വരാജ് ക്യാമ്പയിൻ, വിത്തുകുട്ട പ്രവർത്തനങ്ങൾ, മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയുമായുള്ള സഹകരണം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം. 

മീനച്ചിൽ നദീസംരക്ഷണസമിതിയുടെ പ്രവർത്തനങ്ങൾക്കൊപ്പം, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പായ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി സ്കൂളിനെപ്പറ്റിയും അന്തർദേശീയ മാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസ്, ദി നേച്ചർ മാഗസിൻ കൂടാതെ മറ്റ് ദേശീയ, പ്രാദേശിക മാധ്യമങ്ങളും പ്രതിപാദിക്കുകയുണ്ടായി. 

.സ്കൂൾ തയ്യാറാക്കിയ മഴയളവ് പുസ്തകം ഡോ. മാധവ് ഗാഡ്ഗിൽ ഓൺലൈനിൽ പ്രകാശനം ചെയ്തതും ശ്രദ്ധേയമായി.

16 ന് പൂഞ്ഞാറിൽ നടക്കുന്ന സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല അസ്സോസിയേറ്റ് പ്രഫസറും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ഡോ. അഭിലാഷ് എസ്. പുരസ്കാരം സമ്മാനിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments