Latest News
Loading...

കടപ്പാട്ടൂർ ഉത്സവത്തിന് മാർച്ച് 24ന് വെള്ളിയാഴ്ച കൊടിയേറും

പാലാ കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രഉത്സവം മാർച്ച് 24ന് കൊടിയേറി 31ന് ആറാട്ടോടെ സമാപിക്കും. വിശേഷാൽ പൂജകൾ, പ്രൗഢ ഗംഭീരമായ എഴുന്നള്ളത്തുകൾ, പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്ച ശ്രീബലിക്കും നടക്കുന്ന മേളങ്ങൾ ഈ വർഷത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

ഏപ്രിൽ 3ന് രാവിലെ 10.00നും 10.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലം ബ്രഹ്മശ്രീ നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി പ്രേംകുമാർ എസ്.പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. 11 ന് കലാമണ്ഡലം രാജേഷിന്റെ ഓട്ടൻതുള്ളൽ, 12ന് പ്രസാദഊട്ട്, വൈകിട്ട് , 7.30ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദുർഗ്ഗാവിശ്വനാഥ് നയിക്കുന്ന ഗാനമേള.

വീഡിയോ: Facebook 

രണ്ടുമതുൽ ആറുവരെ ഉത്സവദിവസങ്ങളിൽ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലിയും രാത്രി 9ന് വിളക്കിനെഴുന്നള്ളപ്പും നടക്കും. മാർച്ച് 25ന് 9.30ന് ഉത്സവബലി, 10മുതൽ ഗീതാപാരായണം,വൈകിട്ട് 7ന് ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, മുതൽ കൊടിക്കീഴിൽ വിളക്ക്, 9.30 മുതൽ മേജർസെറ്റ് കഥകളി .


മാർച്ച് 26ന് രാവിലെ 9.30ന് ഉത്സവബലി, തിരുവരങ്ങിൽ 10ന് ഭക്തിഗാന സുധ, 12 മുതൽ തിരുവാതിര, വൈകിട്ട് മുതൽ തിരുവാതിര നൃത്തനൃത്യ ങ്ങൾ 9മുതൽ പാലാ കമ്മ്യൂണിക്കേഷന്റെ നാടകം അകംപുറം . മാർച്ച് 27ന് രാവിലെ 10 മുതൽ ഓട്ടൻതുള്ളൽ 11 മുതൽ പ്രഭാഷണം, വൈകിട്ട് 7 മുതൽ പാലക്കാട് ലക്ഷ്മണപുലവർ സംഘം അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത്, 9മുതൽ പൊൻകുന്നം രാമചന്ദ്രന്റെ സംഗീതസദസ്സ് മാർച്ച് 28ന് രാവിലെ 9.30ന് ഉത്സവബലി, 10 മുതൽ നാരായണീയപാരായണം. 12ന് പ്രസാദ ഊട്ട് വൈകിട്ട് 6.30ന് ദേശവിളക്ക് എഴുന്നള്ളത്ത്,

വൈകിട്ട് 6.45ന് ചാക്യാർകൂത്ത്, 7.30ന് കോട്ടയം രാഗതരംഗിണിയുടെ ഭക്തിഗാനമേള. മാർച്ച് 29ന് രാവിലെ 9.30ന് ഉത്സവബലി 10 മുതൽ പ്രഭാഷണം 11മുതൽ ഓട്ടൻതുള്ളൽ വൈകിട്ട് 5.30 മുതൽ കാഴ്ച ശ്രീബലി, വേല, സേവ, 7.30ന് കൊച്ചിൻ തരംഗിണിയുടെ ഭക്തിഗാനമേള 9ന് വലിയവിളക്ക്. പള്ളിവേട്ടദിനമായ മാർച്ച് 30ന് രാവിലെ 8-0 ശ്രീബലി എഴുന്നള്ളിപ്പിനും, വൈകിട്ട് 5ന് കാഴ്ചശ്രീബലി എഴുന്നള്ളത്തിനും ഇക മണി ഏറ്റുമാനൂർ ശ്രീകാന്തിന്റെ നാദസ്വര കച്ചേരി, തൃശ്ശൂർ പൂരത്തിലെ യുവമേളപ്രമാണി പാറമേക്കാവ് അഭിഷേകിന്റെ പ്രമാണത്തിൽ 51ൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം, ഭരണങ്ങാനം ശ്രീകൃഷ്ണവാദ്യകലാപീഠം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, വൈകിട്ട് 7.30ന് ഭരതനാട്യം. 10ന് പള്ളിവേട്ട, പാറമേക്കാവ് അഭിഷേകിന്റെ പ്രമാണത്തിൽ 51ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന മേജർസെറ്റ് പാണ്ടിമേളം

ആറാട്ടുദിനമായ മാർച്ച് 31ന് രാവിലെ 10ന് മൃദംഗലയവിന്യാസം, 10.30മുതൽ സംഗീതസദസ്സ്, 12.30 മുതൽ ഓട്ടൻതുള്ളൽ. 12ന് ആറാട്ടുസദ്യ, വൈകിട്ട് 5ന് പ്രഭാഷണം,6ന് ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ടുകടവി ലേക്ക് എഴുന്നള്ളത്ത്, 6.45ന് ശീതങ്കൻ തുള്ളൽ 7ന് ക്ഷേത്രക്കടവിൽ ആറാട്ട്, 8ന് കിഴക്കേനടയിൽ എതിരേൽപ്പ്, ആനിക്കാട് കൃഷ്ണകുമാറിന്റെ പ്രമാണ ത്തിൽ 30ൽപരം കലാകാരൻമാർ അണിനിരക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം, ഭരണങ്ങാനം ശ്രീകൃഷ്ണവാദ്യകലാപീഠം അവതരിപ്പിക്കുന്ന പാണ്ടിമേ ളം,11.30ന് കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി, തുടർന്ന് പ്രശസ്ത ചലച്ചിത താരം ശാലുമേനോൻ അവതരിപ്പിക്കുന്ന നാട്യസംഗീതശിൽപ്പം ത്രിശൂലശങ്കരി. 

ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി തിരുവല്ല പറവൂരില്ലത്ത് ബ്രഹ്മശ്രീ നീലക ണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടും, മേൽശാന്തി അരുൺ ദാമോദരൻ നമ്പൂതി രിയും മുഖ്യകാർമ്മികത്വം വഹിക്കും. പ്രസിഡൻറ് സി പി ചന്ദ്രൻ നായർ സെക്രട്ടറി എസ് ഡി സുരേന്ദ്രൻ നായർ , ഖജാൻജി സാജൻ ഇടച്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments