Latest News
Loading...

സെന്റ് ജോർജസ്സ് കോളേജിൽ കെമിസോൾ 2023 എക്സിബിഷൻ

അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിച്ചു സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ പ്രദർശനത്തിൽ വിവിധ തരം ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കിയത്.


ഡാൻസിങ്ങ് ഫ്ലെയിം , കെമിക്കൽ വോൾക്കാനോ , ഗ്രീൻ ഫയർ , കെമിക്കൽ ജ്യൂസ് തുടങ്ങി ആകർഷകമായ നിരവധി പരീക്ഷണങ്ങളിലൂടി വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിച്ചു. രാവിലെ 10.30 തിന് ആരംഭിച്ച പ്രദർശനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. 
ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , കെമിസ്ട്രി വിഭാഗം മേധാവി ഡോ:ഗ്യാബിൾ ജോർജ് , പ്രോഗ്രാം കോർഡിനേറ്റർ ട്രിസാ സൂസൻ ജി.എസ്സ് തുടങ്ങിയവർ സംസാരിച്ചു. കെമിസ്ടീ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments