Latest News
Loading...

റബ്ബൻ്റെ താങ്ങുവില 200 രൂപ പ്രഖ്യാപിക്കുന്നത് പരിഗണിക്കാനാവില്ലെന്നു സംസ്ഥാന സർക്കാർ

പാലാ: റബ്ബറിന് താങ്ങുവില 200 രൂപയായി പ്രഖ്യാപിക്കണമെന്ന മാണി സി കാപ്പൻ എം എൽ എ യുടെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നു സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചു. റബ്ബറിൻ്റെ കുറഞ്ഞ വില 200 രൂപാ ആക്കണമെന്നാവശ്യപ്പെട്ടു ഇക്കഴിഞ്ഞ സെപ്തംബർ 14 മാണി സി കാപ്പൻ എം എൽ എ ധനകാര്യവകുപ്പ് മന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതിനു മാർച്ച് 17 നു ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി അഡീഷണൽ സെക്രട്ടറി ബി എസ് പ്രീത ഔദ്യോഗികമായി നൽകിയ കത്തിലാണ് റബ്ബറിൻ്റെ താങ്ങുവില 200 ആയി വർദ്ധിപ്പിക്കുക എന്ന ആവശ്യം പരിഗണിക്കാൻ നിർവ്വാഹമില്ലെന്നു അറിയിച്ചത്.


.കേരളത്തിലെ റബ്ബർ കർഷകർ സമാനതകളില്ലാത്ത ദുരിതം നേരിടുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഉത്പാദന ചിലവിനുസരിച്ചു വില ലഭ്യമല്ലാത്തതിനാൽ റബ്ബർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിദേശ നാണ്യം നേടിത്തരുന്നതു പങ്കു വഹിച്ചിരുന്ന റബ്ബർ മേഖല അപ്പാടെ അവഗണിക്കപ്പെടുകയാണ്. താങ്ങുവില 250 ആക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments