Latest News
Loading...

സിസ്റ്റർ മേരി ബിഓണ ജോസ് ഞള്ളായിലിന് സ്വീകരണം നൽകി

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകാംഗമായ നവ സന്യാസിനി റവ സിസ്റ്റർ മേരി ബിയോണ ജോസ് ഞള്ളായിലിന് കാവുംകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കാവുംകണ്ടം ഇടവകയിലെ ഇരുപത്തിയേഴാമത്തെ സിസ്റ്റർ ആയി പാലാ രൂപത വികാരി ജനറാൾ റവ ഡോ സെബാസ്റ്റ്യൻ വേത്താനത്തിന്റെ പക്കൽ നിന്ന് സഭാ വസ്ത്രം സ്വീകരിക്കുകയും പ്രഥമ വ്രത വാഗ്ദാനം നടത്തുകയും ചെയ്തു. 

കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി ജെ കോൺഗ്രിഗേഷൻ പ്രൊവിഷൻ സുപ്പീരിയർ സിസ്റ്റർ ഡെയ്സി കോഴിക്കാടൻ, ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്ത്, ഫാ. കുര്യാക്കോസ് പാത്തിക്കൽ പുത്തൻപുര, ഫാ. സെബാസ്റ്റ്യൻ ഞള്ളായിൽ, മദർ സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 


ഇടവകയുടെ ഉപഹാരം വികാരി ഫാ. സ്കറിയ വേകത്താനവും മിഷൻ ലീഗിന്റെ ഉപഹാരം ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ എന്നിവർ സിസ്റ്റർ മേരി ബിയോണാക്ക്‌ സമ്മാനിച്ചു. സിസ്റ്റർ മേരി ബിയോണാ ഞള്ളായിൽ മറുപടി പ്രസംഗം നടത്തി. ഡെന്നി കൂനാനിക്കൽ, ആര്യ പീടികയ്ക്കൽ, ജിയാ കൂറ്റക്കാവിൽ, എമ്മാനുവെൽ കോഴിക്കോട്ട്, എവ് ലിൻ കല്ലാനിക്കുന്നേൽ, ജോസ് തയ്യിൽ, ജോജോ പടിഞ്ഞാറയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments