ലോക ശാസ്ത്രദിന ആഘോഷങ്ങളുടെ ഭാഗമായി മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഫിസിക്സ് ഡിപ്പാർട്മെന്റ് ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററുമായി സഹകരിച്ച് ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ ആകാശവിസ്മയം എന്ന പേരിൽ നടത്തിയ വാനനിരീക്ഷണ പരിപാടി - വ്യത്യസ്തമായ അനുഭവമായി.
.ടെലിസ്കോപ്പിന്റെ സഹായത്താൽ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വളരെ അടുത്ത് കാണുന്നതിനും അറിയുന്നതിനുമുള്ള അവസരം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുക്കിയിരുന്നു. ഈ നക്ഷത്ര വിസ്മയം അടുത്തറിയുവാൻ സമൂഹത്തിന്റെ നാനാതുറകളിൽപെട്ട കുട്ടികളും മുതിർന്നവരും ഉൾപ്പടെ നൂറു കണക്കിന് ആളുകളാണ് എത്തിയത്.
ആസ്‌ട്രോ കേരള കോട്ടയം ജില്ല ചാപ്റ്ററിൽ പ്രവർത്തിക്കുന്ന ശ്രീ. ബിനോയ് പി ജോണിയും വിനോദ് കുമാറും ക്ലാസ്സ് നയിച്ചു.
തുടർന്ന് പൊതുജനങ്ങൾക്ക് ബുധൻ, വ്യാഴം ,ചന്ദ്രൻ എന്നിവയെ അടുത്തു കാണുവാൻ അവസരമൊരുക്കി.
.നക്ഷത്ര സമൂഹങ്ങൾ, രാശി, എന്നിവയെ കുറിച്ചും അവയുടെ സ്ഥാനത്തെ കുറിച്ചുമുള്ള സംശയങ്ങൾ പരിഹരിക്കാനും അവസരമൊരുങ്ങി.ഡോ.ജിൻസി ദേവസ്യ(
അസി. പ്രൊഫസർ & എച്ച്.ഒ.ഡി, ഫിസിക്‌സ് വിഭാഗം), ഡോ. സൗമ്യ പോൾ (അസിസ്റ്റന്റ് പ്രൊഫസർ & സ്റ്റാഫ് സെക്രട്ടറി, മലയാളം വിഭാഗം), എം.ഡി.സി.എം.എസ്.എച്ച്.എസ് ലോക്കൽ മാനേജർ റവ. ലവ്സൺ ജോർജ്ജ് , ഡോ. സ്നേഹ സൂസൻ മാത്യു (അസിസ്റ്റന്റ് പ്രൊഫസർ, ഫിസിക്സ് വിഭാഗം) എന്നിവർ പ്രസംഗിച്ചു. കൂടാതെ ശ്രീ. വിനോദ്, ശ്രീ. ജിജോ പോൾ, ശ്രീ. അനിൽ പി. എസ്, ഹെൻറി ബേക്കർ കോളേജ് ഫിസിക്സ് വിഭാഗം വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments