Latest News
Loading...

അപകടത്തിൽ പെട്ടു.

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് തിരിച്ച് മടങ്ങും വഴി കുടുംബം യാത്ര ചെയ്ത ബൈക്ക് 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഭാര്യക്കും ഭർത്താവിനും സാരമായി പരിക്കേറ്റു. ആലപ്പുഴ നിയാസ് മൻസിലിൽ നിഷാദ്, ഭാര്യ തസ്നി നിഷാദ് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇല്ലിക്ക കല്ലിൽ നിന്നും താഴേക്ക് ഇറങ്ങി വരുന്ന കുത്ത് ഇറക്കത്തിൽ വളവ് തിരിയുന്നതിനിടയിൽ ഇവർ യാത്ര ചെയ്തിരുന്ന സുസ്ക്കി ബുർജ്മാൻ സ്കൂട്ടർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്.

 ജനവാസമില്ലാത്ത പ്രദേശമായതിനാൽ അപകടം സംഭവിച്ചത് അറിയാൻ താമസിച്ചു. അതു വഴി വന്ന വഴിയാത്രക്കാരാണ് സംഭവം നാട്ട് കാരെ അറിയിച്ചത്. അപകടത്തിൽ പെട്ട സ്കൂട്ടർ ടീം നന്മകൂട്ടം പ്രവർത്തകരുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാറ്റി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments