Latest News
Loading...

വേഴാങ്ങാനം സെന്റ്.ജോസഫ്സ് എൽ. പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

വേഴാങ്ങാനം സെന്റ്.ജോസഫ്സ് എൽ. പി. സ്കൂളിന്റെ 106 - മത് വാർഷികാഘോഷവും, 33 വർഷത്തെ സ്ത്യുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ്  സോയി ബി. മറ്റത്തിന്റെ യാത്രയയപ്പ് സമ്മേളനവും  സ്കൂൾ ഹാളിൽ നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കാവുംപുറത്ത് അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

.കുട്ടികളുടെ ആരവം ഉയരേണ്ട ഇടമാണ് സ്കൂളെന്നും, സ്കൂളിനെക്കുറിച്ചുള്ള വികാരങ്ങൾ മനസിൽ സൂക്ഷിച്ച് നാടിന്റെ പൊതുസ്ഥാപനം വളർത്തിയെടുക്കണമെന്നും ബർക്കുമാൻസച്ചൻ ഓർമിപ്പിച്ചു. പാലാ വിദ്യാഭ്യാസ ഉപജില്ലാ അധ്യക്ഷ .കെ.ബി.  മുഖ്യപ്രഭാഷണം നടത്തി. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ലിസമ്മ സെബാസ്റ്റ്യൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. 33 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് . സോയി ബി. മറ്റത്തിന് കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉപഹാരം സമർപ്പിച്ചു. 

Video : YouTube 

.ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ . അനുമോൾ മാത്യു, ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രകാശ് സി. വടക്കൻ , പി.റ്റി എ.പ്രസിഡന്റ് . റിൻസി റോസ് മൈക്കിൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ കുട്ടികൾ വിശിഷ്ടവ്യക്തികളിൽ നിന്ന് അത് ഏറ്റുവാങ്ങി. സമ്മേളത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Video: YouTube 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments