Latest News
Loading...

റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം

റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേശീയ കർഷക ഫെഡറേഷൻ, ഭൂമികയുമായി ചേർന്ന്   യോഗം സംഘടിപ്പിച്ചു. ഫെബ്രുവരി 13 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന കർഷകസമ്മേളനത്തിൽ പങ്കെടുക്കുന്ന റബ്ബർ ബോർഡ് ഡപ്യൂട്ടി കമ്മീഷണർക്ക് നൽകാനും തുടർപ്രവർത്തന പരിപാടികൾക്കും വേണ്ടി കർഷകരിൽ നിന്നുള്ള വിവരശേഖരണം നടത്തുകയായിരുന്നു സമ്മേളനത്തിന്റെ ഉദ്ദേശം. കെ.ഇ. ക്ലമന്റ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കർഷക ഫെഡറേഷൻ പ്രസിഡന്റ് ജോർജ് മുല്ലക്കര വിഷയാവതരണം നടത്തി. 

എബി ഇമ്മാനുവൽ, കുറുവച്ചൻ പ്ലാത്തോട്ടം റോയി മാത്തൻകുന്നേൽ, സ്റ്റാൻലി തകടിയേൽ, ഡിജോ മുത്തുത്താവളത്തിൽ ജോസഫ് അരീപ്ലാക്കൽ ജോർജുകുട്ടി തോട്ടക്കര, റ്റോം കണ്ടത്തിൽ, നോബിൾ മടിയ്ക്കാങ്കൽ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments