Latest News
Loading...

യാചകപുനരധിവാസം ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം

പാലാ മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ പാലാ മരിയസദനത്തിൽ പ്രവർത്തിക്കുന്ന യാചകപുനരധിവാസം ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം  മുനിസിപ്പൽ ചെയർപേഴ്സൺ  ജോസിൻ ബിനോ  നിർവഹിച്ചു. വാർഡ് കൗൺസിലർ ബൈജു കൊല്ലൻപറമ്പിൽ അധ്യക്ഷത വഹിച്ചു. 

 2015ലാണ് പാലാ മുനിസിപ്പാലിറ്റിയുടെ യാചക പുനരധിവാസം എന്ന പ്രോജക്ട് മരിയസദനത്തിൽ ആരംഭിക്കുന്നത് നാളിതുവരെ 384 ഓളം അനാഥരായ ആളുകൾ സംരക്ഷണം നൽകാൻ ഈ പ്രോജക്ടിലൂടെ സാധിച്ചിട്ടുണ്ട്. ഇതിൽ തന്നെ നിരവധി ആളുകളെ അവരുടെ വീടുകൾ കണ്ടെത്തി തിരികെ വീട്ടിൽ എത്തിക്കുവാനും അവർ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ തിരികെ എത്തിക്കുവാനും സാധിച്ചിട്ടുണ്ട്. 


.ഇക്കഴിഞ്ഞ 23-02-2023 ൽ നഗരസഭ അദ്യക്ഷ ശ്രീമതി ജോസിൻ ബിനോയുടെ നേതൃതത്തിൽ മുനസിപ്പാലിറ്റി അധികൃതർ പതിനോന്നോളം വരുന്ന യാചകരെയാണ് പാലായിലെ വിവിധ ഇടങ്ങളിൽ നിന്നും മരിയസദനത്തിൽ എത്തിച്ചത്. രോഗവും പ്രായതിക്യവുമൂലം കഷ്ടപ്പെടുന്നവരാണ് കൂട്ടത്തിൽ ഏറെയും.
ഒരാളെയും നിർബന്ധപൂർവ്വം ഇവിടെ നില നിർത്തുന്നില്ല. സ്വന്തം താല്പര്യം പ്രകാരണമാണ് ഇവിടെ അഭയം നൽകുന്നത്. 

.യാചക നിരോധനമല്ല യാചക പുനരധിവാസമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
തെരുവിൽ ആരാലും പരിഗണിക്കപ്പെടാതെ, വസ്ത്രവും വേണ്ടത്ര ഭക്ഷണം പോലും ലഭിക്കാതെ തെരുവിന്റെ പാതയോരങ്ങളെ വീടാക്കി മാറ്റിയ ഒരു പറ്റം ആളുകൾക്ക് കൈത്താങ്ങായി മാറുകയാണ് പാലാ നഗര സഭയും മരിയസദനവും...

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments