Latest News
Loading...

മണിയുംകുന്ന് സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ വാര്‍ഷികാഘോഷം

മണിയുംകുന്ന് സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ പാലാ കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ബെര്‍ക്കുമാന്‍സ് കുന്നുംപുറം നിര്‍വഹിച്ചു. സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച കുഴല്‍ കിണറിന്റെ ഉദ്ഘാടനം എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. 

സ്‌കൂളിന് കെഎസ്എഫ്ഇയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച സ്‌കൂള്‍ ബസ്സിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. 
ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് തെരുവില്‍, കെഎസ്എഫ്ഇ എംഡി ഡോക്ടര്‍ സനല്‍, പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, ഹെഡ്മിസ്ട്രസ്സ് സി.സൗമ്യ, വാര്‍ഡ് മെമ്പര്‍ ഉഷാകുമാരി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലിസമ്മ സണ്ണി, പി ടി എ പ്രസിഡന്റ് സിറിയക് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments