Latest News
Loading...

കുടുംബങ്ങളുടെ കൂട്ടായ്മ സംരക്ഷിക്കപ്പെടണം മോൺ. റവ. ഡോ. ജോസഫ് കണിയോടിക്കൽ

കാവുംകണ്ടം : കുടുംബങ്ങളുടെ കൂട്ടായ്മ വളർത്തുകയും സംരക്ഷിക്കുകയും വേണം. കുടുംബാംഗങ്ങളുടെ ഇടയിലും അയൽപക്ക കുടുംബങ്ങളുടെ ഇടയിലും പരസ്പര സഹകരണവും കൂട്ടായ്മയും ഉണ്ടായിരിക്കണമെന്ന് പാലാ രൂപത വികാരി ജനറാളും ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ മോൺ. റവ. ഡോ. ജോസഫ് കണിയോടിക്കൽ. കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനവും ഇടവക ദിനാഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു. .ഭാര്യയും ഭർത്താവും മക്കളും ഒരുമിച്ച് കൈ ചേർത്ത് നടക്കേണ്ടവരാണെന്നും പരസ്പര സ്നേഹവും വിശ്വാസവുമുള്ള ഒരു നല്ല സംസ്കാരമാണ് പടുത്തുയർത്തേണ്ടതെന്നും വികാരി ജനറൽ മോൺ ജോസഫ് കണിയോടിക്കൽ ഉദ്ബോധിപ്പിച്ചു. കാവും കണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഡേവീസ് കെ മാത്യു കല്ലറയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. കൂട്ടായ്മ സെക്രട്ടറി ബിൻസി ജോസ് ഞള്ളായിൽ കൂട്ടായ്മയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ, പാലാ രൂപത കുടുംബ കൂട്ടായ്മ സെക്രട്ടറി ശ്രീ ജോണി വേലംകുന്നേൽ, ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ, സന്തോഷ്‌ മരിയസദനം, മദർ സൂപ്പരിയർ സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, സിസ്റ്റർ മേരി ബിയോണാ ജോസ് ഞള്ളായിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. .വിജയകുമാർ മാഷ് രചിച്ച കാവുംകണ്ടം ഇടവക ആന്തം മോൺ. ജോസഫ് കണിയോടിക്കൽ പ്രകാശനം ചെയ്തു. കാവുംകണ്ടം മരിയ ഗോരെത്തി കർമ്മ പദ്ധതികളുടെ പ്രകാശനം വികാരി ഫാ. സ്കറിയ വേകത്താനം നിർവഹിച്ചു. കുടുംബ കൂട്ടായ്മയുടെ പേപ്പൽ ഫ്ലാഗ് ശ്രീ. ജോണി വേലംകുന്നേൽ ഇടവക കൂട്ടായ്മ സെക്രട്ടറി ബിൻസി ജോസ് ഞള്ളായിലിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഇടവകയിലെ 14 വാർഡുകളുടെ കലാ മത്സരം പാരിഷ് ഹാളിൽ വച്ച് നടത്തി. ജെറിക്കോ വാർഡ്, ബഥാനിയ വാർഡ്, പാലസ്തീനാ വാർഡ് എന്നീ വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2022 പ്രവർത്തന വർഷത്തെ ഏറ്റവും മികച്ച 5 കുടുംബ കൂട്ടായ്മകൾക്ക് അവാർഡ് നൽകി. 

ഗലീലി വാർഡ്, കഫർണാം വാർഡ്, താബോർ വാർഡ് എന്നീ വാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബദാനിയ, കാൽവരി വാർഡുകൾ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. ഇടവകയിലെ മികച്ച കുടുംബത്തിനുള്ള ഹോളി ഫാമിലി അവാർഡ് കുഞ്ഞുകുട്ടി മഠത്തിപ്പറമ്പിൽ & ഫാമിലി, കുഞ്ഞേട്ടൻ ചിറപ്പുറത്തേൽ & ഫാമിലി, ജോഷി കുമ്മേനിയിൽ & ഫാമിലി എന്നീ കുടുംബങ്ങൾ കരസ്ഥമാക്കി. 4 ൽ കൂടുതൽ മക്കളുള്ള കുടുംബത്തിന് ജീവസമൃദ്ധി അവാർഡ്, മികച്ച അൽമായ പ്രവർത്തകനുള്ള സെന്റ് പോൾ അവാർഡ്, യുവജന പ്രവർത്തകനുള്ള ജോൺ പോൾ അവാർഡ്, സൺ‌ഡേ സ്കൂളിൽ 20 വർഷം പൂർത്തിയാക്കിയവർക്കുള്ള ഗുരുശ്രേഷ്ഠ അവാർഡ്, ഇടവകയിലെ ഏറ്റവും നല്ല അൽത്താല ബാലനുള്ള അവാർഡ്, മികച്ച വ്യവസായകൻ, കർഷകൻ, കലാകാരൻ എന്നിവർക്കുള്ള അവാർഡ് സമ്മേളനത്തിൽ വിതരണം ചെയ്തു. മികച്ച ഫാം കർഷകനുള്ള ഫാം സ്റ്റാർ അവാർഡ്, മികച്ച അടുക്കള തോട്ടത്തിനുള്ള ഹരിത മിത്ര അവാർഡ് എന്നിവ സമ്മേളനത്തിൽ സമ്മാനിച്ചു. കുഞ്ഞു മിഷനറി ക്വിസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സിംന സിജു കോഴിക്കോട്ട്, ഫെഡറൽ ബാങ്കിൽ നിയമനം ലഭിച്ച അറിയിച്ച ടോംസ് കോഴിക്കോട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകരംഗത്ത് 25 വർഷം പൂർത്തിയാക്കിയ സന്തോഷ് മരിയ സദനത്തെ ചടങ്ങിൽ ആദരിക്കുകയും കാവുംകണ്ടം ഇടവകയുടെ ഉപഹാരം നൽകുകയും ചെയ്തു. 


മാർ സ്ലീവ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ട മോൺ റവ ഡോ ജോസഫ് കണിയോടിക്കലിന് ഇടവകയുടെ ഉപഹാരം വികാരി ഫാ. സ്കറിയ വേകത്താനം നൽകി. സമ്മേളനാന്തരം സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവ നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം, മദർ സിസ്റ്റർ ക്രിസ്റ്റിൻ പാറേന്മാക്കൽ, ബിജു കോഴിക്കോട്ട്, ടോം കോഴിക്കോട്ട്, ജോർജ്കുട്ടി വല്യാത്ത്, ജസ്റ്റിൻ മനപ്പുറത്ത്‌, രഞ്ജി തോട്ടാക്കുന്നേൽ, ബേബി തോട്ടാക്കുന്നേൽ, ബിജു കണ്ണഞ്ചിറ, തോമസ് കുമ്പളാങ്കൽ, സണ്ണി വാഴയിൽ, ആര്യ പീടികയ്ക്കൽ, ജോയൽ ആമിക്കാട്ട്, അന്നു വാഴയിൽ, ജോഫിൻ തെക്കൻചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments