Latest News
Loading...

മോദി - അദാനി കൂട്ടുകെട്ട് രാജ്യത്തെ തകർക്കും- ഹമീദ് വാണിയമ്പലം

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റ് മൂന്നാമത് സംസ്ഥാന ജനറൽ കൗൺസിലിന് ഈരാറ്റുപേട്ടയിലെ മിസ് രിയ - മിസ്ബാഹ് നഗറിൽ തുടക്കമായി. അദാനി- മോദി കൂട്ടുകെട്ടുകെട്ട് രാജ്യത്തെ കൊള്ളയടിക്കുകയും സാമ്പത്തികമായി തകർക്കുമെന്നും സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് 
വെൽഫയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

 രാഷ്ട്രീയ ഫാഷിസത്തോട് മാത്രമല്ല, സാംസ്‌കാരിക ഫാഷിസത്തോടും ശക്തമായ പ്രതിഷേധങ്ങളുയർത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. സംഘപരിവാർ ഹിന്ദുത്വ ശക്തികൾ ഭരണകൂട ഒത്താശയോടെ മുസ്‌ലിം - ദളിത് - ആദിവാസി പിന്നാക്ക ജനതയെ വംശഹത്യ ചെയ്യാനുള്ള ശ്രമങ്ങൾക്കാണ് നേതൃത്വം നൽകുന്നെതുന്നും അദ്ദേഹം കൂട്ടിചേർത്തു. രാജ്യ കലാലയങ്ങളിലെ വിദ്യാർത്ഥികളും യുവാക്കളും നേതൃത്വം നൽകിയ പൗരത്വ പ്രക്ഷോഭത്തിന് സമാനമായ സംഘ് പരിവാർ വിരുദ്ധ പ്രക്ഷോഭത്തിന് പുതിയ തലമുറ സന്നദ്ധമാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

.മുസ്‌ലിം- ദലിത് - ആദിവാസി പിന്നാക്ക ജനസമൂഹങ്ങളുടെ സാമൂഹ്യനീതിയിൽ ഊന്നിയ പ്രക്ഷോഭങ്ങളാണ് കാലം തേടുന്നത് എന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ പറഞ്ഞു. ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ അബ്ദുൽ ഹക്കീം, ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, എസ്‌ മുജീബുറഹ്മാൻ, കെ. കെ അഷ്‌റഫ്‌ വൈസ് പ്രസിഡന്റുമാരായ കെഎം ഷെഫ്റിൻ, നഈ ഗഫൂർ, എന്നിവർ സംസാരിച്ചു. 

സംസ്ഥാന വൈസ് പ്രസിഡന്റ്റുമാരായ ഫസ്ന മിയാൻ, മഹേഷ്‌ തോന്നക്കൽ എന്നിവർ സംസ്ഥാന ജനറൽ കൗൺസിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. 2021- 23 പ്രവർത്തന കാലയളവിലെ റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു.

നാളെ (ഞായറാഴ്ച) പുതിയ സംസ്ഥാന കമ്മിറ്റി, ഭാരവാഹികൾ എന്നിവരെ തെരഞ്ഞെടുക്കും. ശേഷം വൈകുന്നേരം ഈരാറ്റുപേട്ട ടൗണിൽ വെച്ച് റാലിയോട് കൂടി നടക്കുന്ന പൊതു സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments