Latest News
Loading...

മൂന്നിലവില്‍ തീപിടുത്തം

മൂന്നിലവില്‍ റബര്‍ ഫാക്ടറി മാലിന്യത്തില്‍ തീപിടുത്തം. വൈകിട്ട് ആറരയോടെയാണ് തീപടര്‍ന്നത്. മരുതുംപാറയിലെ റബര്‍ ഫോം ബെഡ് ഫാക്ടറിയിലെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണ് തീ പടര്‍ന്നത്. റബര്‍ അനുബന്ധ വസ്തുക്കളായതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. 

.നാട്ടുകാര്‍ ചേര്‍ന്ന് ശ്രമിച്ചെങ്കിലും തീ കെടുത്താനായില്ല. ഈരാറ്റുപേട്ടയില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വര്‍ഷങ്ങളായി കൂടിക്കിടക്കുന്ന മാലിന്യത്തിലാണ് തീ പടര്‍ന്നത്. മണിക്കൂറുകളോളം തീ കത്തിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. രാത്രി എട്ട് മണിയോടെയാണ് തീ അണയ്ക്കാനായത്. പഞ്ചായത്ത് പ്രസിഡന്റ് പിഎല്‍ ജോസഫ് അടക്കം ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തിയിരുന്നു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments