Latest News
Loading...

പൂഞ്ഞാര്‍ മണ്ഡപത്തിപ്പാറയില്‍ തീപിടുത്തം

പൂഞ്ഞാര്‍ പഞ്ചായത്തിലെ മണ്ഡപത്തിപാറയില്‍ തീപിടുത്തം. വൈകിട്ട് 5 മണിയോടെയാണ് പുരയിടത്തില്‍ തീ പടര്‍ന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയെങ്കിലും കയറ്റമേറിയ പ്രദേശത്തേയ്ക്ക് എത്തിനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തീ തല്ലിക്കെടുത്തുകയായിരുന്നു. 

Video : Facebook

.തീപിടുത്തത്തില്‍ ഏതാനും റബര്‍തൈകള്‍ കത്തിനശിച്ചു. കുടിവെള്ള പദ്ധതിയ്ക്കായി എത്തിച്ച വലിയ പൈപ്പുകള്‍ തീയില്‍ ഉരുകിനശിച്ചു. 


.വേനല്‍ കനത്തതോടെ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തീപിടുത്തങ്ങളുടെ എണ്ണവും ഉയരുകയാണ്. പൂഞ്ഞാര്‍ തെക്കേക്കരയിലും മൂന്നിലവിലും ഇന്നലെ തീപിടുത്തമുണ്ടായിരുന്നു. അതേസമയം, മലയോരമേഖലകളിലെ തീപിടിക്കുന്ന സ്ഥലങ്ങളില്‍ ഓടിയെത്താന്‍ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും പാടുപെടുകയാണ്. വാഹനങ്ങളുടെ കുറവും പ്രതിരോധസേനയെ പ്രതിസന്ധിയിലാക്കുന്നുണ്ട്..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments