Latest News
Loading...

അംഗൻവാടിക്ക് അനുമതി നൽകണം : സജി മഞ്ഞക്കടമ്പിൽ

പാലാ: പാലാ മുൻസിപ്പാലിറ്റി പന്ത്രണ്ടാം വാർഡിൽ അംഗൻവാടി പ്രവർത്തിപ്പിക്കുന്നതിനായി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ താഴത്തെ നിലയിലെ ഒഴിവായി കിടക്കുന്ന ഭാഗം തിരിച്ച് അംഗൻവാടി പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് 27/06/2019 ലെ 19 നമ്പർ കൗൺസിൽ തീരുമാനപ്രകാരം അനുമതി നൽകണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.


.പ്രസ്തുത കെട്ടിടത്തിൽ അംഗൻവാടി പ്രവർത്തിപ്പിക്കുന്നതിനായി ടോയ്ലറ്റ് നിർമിക്കാനായി 92,000 രൂപ അനുവദിക്കുകയും ചെയ്ത കൗൺസിൽ തീരുമാനം നിലവിലുണ്ട്.

ഈ തീരുമാനം അട്ടിമറിച്ചു കൊണ്ട് കേരളാ കോൺഗ്രസ് പ്രതിനിധിയായ ജോസ് ഇടേട്ടിന്റെ വാർഡിൽ അംഗൻവാടി അനുവദിക്കാതെ ഇരിക്കുകയും ജോസ് കെ മാണി വിഭാഗത്തിൽ മെമ്പർഷിപ്പെടുത്താൽ അംഗൻവാടിക്ക് അനുമതി നൽകാമെന്ന് പറഞ്ഞ ലജ്ജാകരമായ നടപടി പാലായിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.


.പ്രതിപക്ഷത്തെ 9 കൗൺസിൽ അംഗങ്ങൾ ഒപ്പിട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിനുവേണ്ടി വിളിച്ച കൗൺസിൽ ഒഴിഞ്ഞു കിടക്കുന്ന വർക്കിങ്ങ് വിമൻസ്ഹോസ്റ്റലിൽ അംഗൻവാടി പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും, ചെയർ പേഴ്സൺ അടകമുള്ള സി പി എം, സിപിഐ അംഗങ്ങളും അംഗൻവാടിക്ക് അനുമതി നൽകണം എന്നതാണ് ആഗ്രഹമെങ്കിലും, ഭൂരി പക്ഷം ഉള്ള ജോസ് കെ.മാണി വിഭാഗത്തിന്റെ പിടിവാശിയാണ് അംഗൻവാടിയുടെ വിഷയത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും സജി ആരോപിച്ചു.

ഇപ്പോൾ അംഗൻവാടി പ്രവർത്തിപ്പിക്കുന്ന വാടക കെട്ടിടത്തിൽ ഒറ്റമഴയത്ത് വെള്ളം കേറും എന്നതിനാലും, കുട്ടികൾക്ക് സുരക്ഷിതമായി പഠനം നടത്താൻ സാധിക്കാത്തതിനാലും, കെട്ടിടം ഉടൻ ഒഴിഞ്ഞ് നൽകണം എന്ന ഉടമയുടെ ആവശ്യവും കണക്കിലെടുത്താണ് താൽക്കാലികമായി ഒഴിഞ്ഞ് കിടക്കുന്ന വിമൻസ് ഹോസ്റ്റൽ മുൻ കൗൺസിൽ തീരുമാനപ്രകാരം താൽക്കാലികമായി അംഗൻവാടി പ്രവർത്തനത്തിനായി തരണമെന്ന് ആവശ്യപ്പെടുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments