Latest News
Loading...

ഈരാറ്റുപേട്ട വാഗമൺ റോഡ് പുനർനിർമാണം ഫെബ്രുവരി 16 മുതൽ ഗതാഗത നിയന്ത്രണം

 ഈരാറ്റുപേട്ട - വാഗമൺ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ആലോചനായോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്നു. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 16 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു. രാവിലെ 7 മണി മുതൽ 9:30 വരെയും ഉച്ചകഴിഞ്ഞ് 3:30 മുതൽ 5 മണി വരെയും സ്കൂൾ ബസ്, കെഎസ്ആർടിസി എന്നീ വാഹനങ്ങൾക്ക്‌ മാത്രം സഞ്ചരിക്കുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്. മറ്റു വാഹനങ്ങൾ സമാന്തര റോഡുകൾ വഴി സഞ്ചരിക്കേണ്ടതാണ്. 


.

.ടൂറിസ്റ്റ് വാഹനങ്ങൾ വാഗമൺ - മൂലമറ്റം വഴിയും വാഗമൺ - മുണ്ടക്കയം - കാഞ്ഞിരപ്പള്ളി വഴിയിലൂടെയും സഞ്ചരിക്കേണ്ടതാണ്. റോഡിന്റെ സുഗമമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും അടങ്ങുന്ന ഒരു കമ്മിറ്റിക്ക് രൂപം നൽകി. മാർച്ച് രണ്ടിന് മുമ്പ് വാഗമൺ വരെ ഒന്നാംഘട്ട പ്രവർത്തനങ്ങളും മാർച്ച് 2 മുതൽ ഏപ്രിൽ ആദ്യവാരം കൊണ്ട് രണ്ടാംഘട്ടവും പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, കെഎസ്ആർടിസി ജീവനക്കാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments