Latest News
Loading...

എംഎൽഎയുടെ അവഗണന അവസാനിപ്പിക്കുക:കേരള യൂത്ത് ഫ്രണ്ട് (എം)

കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിന്റെ വികസനത്തോടുള്ള എംഎൽഎ മോൻസ് ജോസഫിന്റെ അവഗണന അവസാനിപ്പിക്കുക,20 വർഷക്കാലമായി പൂർത്തിയാക്കാത്ത കടുത്തുരുത്തി ബൈപ്പാസ് പൂർത്തിയാക്കുക,കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ ശോശവസ്ഥ  പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് ഇ എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ ധർണാ സമരം സംഘടിപ്പിച്ചു.യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് അഡ്വ.റോണി മാത്യു സമരം ഉദ്ഘാടനം ചെയ്തു.കടുത്തുരുത്തിയിലെ 90% പിഡബ്ല്യുഡി ഗ്രാമീണ റോഡുകളും തകർന്നു കിടക്കുകയാണ്.സംസ്ഥാന ഗവൺമെന്റിന്റെ ഒരു വികസന പദ്ധതികളും കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ എത്താറില്ല. സ്റ്റീഫൻ ജോർജ് കടുത്തുരുത്തി MLA ആയിരുന്നപ്പോൾ വിഭാവനംച്ചെത ബൈപ്പാസ് നാളിതുവരെ പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ല. അതിനു ശേഷം  വിഭാവനം ചെയ്ത  സമീപപ്രദേശത്തെ ബൈപ്പാസുകൾ എല്ലാം പൂർത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്തു.രൂക്ഷമായ ഗതാഗത കുരുക്കിൽ കടുത്തുരുത്തി ടൗൺ വീർപ്പുമുട്ടുന്നത് നിത്യ സംഭവമാണ് . 

ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് മാത്രമല്ല കടുത്തുരുത്തിയുടെ എംഎൽഎ കൂടിയാണ് താൻ എന്ന ബോധ്യം മോൺസ് ജോസഫിന് ഉണ്ടാവണം.ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാതെകല്യാണ ഉണ്ണാനും മരിച്ചടക്ക് കൂടുവാനും മാത്രമായി കടുത്തുരുത്തിക്ക് ഒരു എംഎൽഎ ആവശ്യമുണ്ടോ എന്ന കാര്യം കടുത്തുരുത്തിയിലെ ജനങ്ങൾ തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ അധ്യക്ഷത വഹിച്ച ധർണയിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് റ്റി കീപ്പുറം, യൂത്ത് ഫണ്ട് ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റിൻ സംസ്ഥാന ഓഫീസർ ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ നിയോജകമണ്ഡലം ഓഫീസ് സെക്രട്ടറി പ്രവീൺ പോൾ, മണ്ഡലം പ്രസിഡൻറ് ജോസ് നിലപ്പനക്കൊല്ലി ജില്ല വൈസ് പ്രസിഡണ്ട് ലിജു മേക്കട്ടേൽ , ബ്രൈറ്റ് വട്ടനിരപ്പേൽ,ബിനു പൗലോസ്, അനിഷ് ജോസ് , നിജോ ചെറുവള്ളി പറമ്പിൽ , വിനു കുര്യൻ ആൽബിൻ ജോസ് , തുടങ്ങിയവർ സംസാരിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments