Latest News
Loading...

ഗ്ലൗസ് ഫാക്ടറിയില്‍ തീ പടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം

മരങ്ങാട്ടുപള്ളിയില്‍ ഫാക്ടറിയില്‍ തീപിടുത്തം. നീരാക്കല്‍ ഗ്ലൗസ് ഫാക്ടറിയിലാണ് ഞായരാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. ബോയ്‌ലര്‍ പ്ലാന്റിനു സമീപമാണ് ആദ്യം തീപടര്‍ന്നത്. രാത്രി ഒരു മണിയോടെയാണ് തീ ആളിപ്പടര്‍ന്നത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് തീപടരുന്നതായി കണ്ടത്. 


ഓയില്‍ ചോര്‍ന്നതാണ് തീപിടുത്തത്തിനു കാരണമായത്. ഓയില്‍ ലീക്കുചെയ്തതോടെ തീ ആലിപ്പടര്‍ന്നു. പാലാ, കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് 6 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.ഓയിലില്‍ തീ പടര്‍ന്നതോടെ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Video കാണാം

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments