Latest News
Loading...

ഈരാറ്റുപേട്ടയില്‍ ഓട്ടോറിക്ഷ കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചുകയറി

ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ എന്‍ജിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ വ്യാപാര സ്ഥാപനത്തിനുള്ളിലേയ്ക്ക് ഇടിച്ചുകയറി. കുരിക്കള്‍ നഗറിലാണ് നാലരയോടെ അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 



കുരിക്കള്‍ നഗറിലെ ജൂണിയേഴ്സ് ഫാഷന്‍ സ്റ്റോറിലേയ്ക്കാണ് വാഹനം ഇടിച്ചുകയറിയത്.  മുരിക്കോലില്‍ അമീനിന്റെതാണ് സ്ഥാപനം. തോട്ടു പറമ്പിൽ ഷിബുവിൻ്റേതാണ് ഓട്ടോറിക്ഷ.കടയുടെ മുൻപിൽ  നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ  കടയിലെ ജീവനക്കാരനും ഷിബുവിന്റെ സുഹൃത്തുമായ യുവാവ് ആക്സിലേറ്റര്‍ തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. വാഹനം എന്‍ജിന്‍ ഓഫ് ചെയ്തിരുന്നില്ല. കൈതട്ടി ഗിയര്‍ വീണതോടെ വാഹനം മുന്നോട്ട് കുതിക്കുകയായിരുന്നു.


കടയുടെ മുന്‍വശത്തെ വലിയ ഗ്ലാസ് തകര്‍ന്ന് വാഹനം പകുതിയലധികം കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചുകയറി. സ്ഥാപനത്തില്‍ കസ്റ്റമേഴ്സ് ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

Post a Comment

0 Comments