Latest News
Loading...

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. ഇന്ത്യൻ സമയം രാത്രി 11.57ന് സാവോ പോളോയിലെ ആൽബർട് ഐൻസ്റ്റൈൻ ആശുപത്രിയിലായിരുന്നു അന്ത്യം. 82കാരനായ താരം അന്തരിച്ചതായി മാനേജർ ജോ ഫാഗയാണ് ലോകത്തെ അറിയിച്ചത്. അർബുദ ബാധിതനായി ചികിൽസയിലായിരുന്ന പെലെ, ഒരു മാസമായി ഗുരുതരാവസ്ഥയിലായിരുന്നു. വിലാ ബെൽമിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം. രാജ്യത്തിന്റെ പ്രിയപുത്രന്റെ മരണത്തെത്തുടർന്ന് ബ്രസീലിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബ്രസീലിനായി മൂന്ന് ലോകകപ്പുകൾ സ്വന്തമാക്കിയ പെലെ, നൂറ്റാണ്ടിന്റെ ഇതാഹാസതാരമെന്നതടക്കം വിവിധ ബഹുമതികളും നേടിയിട്ടുണ്ട്.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments