Latest News
Loading...

അപ്രോച്ച് റോഡ് നിര്‍മാണം പൂർത്തീകരണം ആവശ്യപ്പെട്ട് ധർണ്ണ

പാലാ മുന്‍സിപ്പാലിറ്റിയെയും മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളരിയാമ്മാക്കല്‍ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മാണം അനന്തമായി നീളുന്നു. പണി തീര്‍ന്ന് 8 വര്‍ഷം പിന്നിട്ടിട്ടും ഒരുസൈഡില്‍ റോഡ് നിര്‍മിക്കാനാകാത്തത് മൂലം ഗതാഗതത്തിന് തുറന്നുകൊടുക്കാനായിട്ടില്ല. പാലം പൂര്‍ത്തീകരിക്കുന്നതില്‍ സത്വര നടപടി ആവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണാസമരം നടത്തി. 

മീനച്ചിലാറിന് കുറുകെ കളരിയാമ്മാക്കല്‍ കടവില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലം നിര്‍മാണം ആരംഭിച്ചത് അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാതെയായിരുന്നു. നിലവില്‍ പാലാ നഗരസഭാ ഭാഗത്ത് നിന്നും ആരംഭിച്ച് ആറിന് മറുകരയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പാലം അവസാനിക്കുകയാണ്. ആളുകള്‍ നടപ്പുവഴിയായി ഇരുമ്പു ഗോവണി ഘടിപ്പിച്ചാണ് നിലവില്‍ ഉപയോഗിച്ച് വരുന്നത്. പാലം പൂര്‍ത്തീകരണത്തിന് നടപടി വേണമെന്നാവശ്യപ്പെട്ടാണ് പൗരാവകാശസമിതി പാലാ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ജനകീയസമരം നടത്തിയത്. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. 


2020-ല്‍ സ്ഥലമേറ്റെടുപ്പിന് നടപടി തുടങ്ങിയെങ്കിലും പിന്നീട് വിഷയം കോടതിയിലെത്തിയതോടെ തുടര്‍നടപടികള്‍ നിലയ്ക്കുകയായിരുന്നു. ടൗണ്‍ റിംഗ് റോഡിന്റെ രണ്ടാംഘട്ടമായാണ് 2 കിലോമീറ്റര്‍ ദൂരംവരുന്ന ഈ പാലവും റോഡും വിഭാവനം ചെയ്തിട്ടുള്ളത്. രാഷ്ട്രീയ വിരോധം മൂലം പാലം പൂര്‍ത്തീകരണം തടസ്സെപ്പെടുന്നതായാണ് ആരോപണമുയരുന്നത്. ബൈപ്പാസ് റോഡ് ടാറിംഗ് 24ന് ശേഷം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു. ബൈബിള്‍ കണ്‍വെന്‍ഷനെ തുടര്‍ന്നുള്ള തിരക്ക് അവസാനിക്കുന്നതിനാണ് ടാറിംഗ് മാറ്റിവച്ചത്. 


പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു .സലിം പി മാത്യു ,സജി മഞ്ഞക്കടമ്പില്‍ ,ബിജു പുന്നത്താനം ,സാജു എം ഫിലിപ്പ് ,ജോര്‍ജ് പുളിങ്കാട് ,മൈക്കള്‍ കാവുകാട്ട് ,ജോസ് വേരനാനി ,സാബു എബ്രഹാം ,എം പി കൃഷ്ണന്‍ നായര്‍ ,കെ റ്റി ജോസഫ് ,ഷോജി ഗോപി ,ഷിബു പൂവേലി ,കൗണ്‍സിലര്‍മാരായ ,ജോസ് എടാട്ട് ,വി സി പ്രിന്‍സ് ,മായാ രാഹുല്‍ ,സിജി ടോണി ,എന്നിവരും ,ജോഷി വട്ടക്കുന്നേല്‍ ,ജോഷി നെല്ലിക്കുന്നേല്‍ ,ആന്റോച്ചന്‍ ,അണ്ണന്‍ പ്രശാന്ത് ,നിബിന്‍ എന്നിവര്‍ പ്രസംഗിച്ചു .


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments