Latest News
Loading...

വിദ്യാർത്ഥികൾക്ക് നിർണ്ണായക പങ്ക് "ഡോ. റോക്സി മാത്യു

 നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാബിൽ പങ്കെടുത്ത് ഡോ. റോക്സി മാത്യു കോൾ . കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് നിർണ്ണായക പങ്കു ണ്ടെ ന്ന് ഡോ റോക്സി മാത്യു കോൾ അഭിപ്രായപ്പെട്ടു. പെരിങ്ങുളം സെന്റ് അഗസ്റ്റ്യ ന് സ് ഹൈസ്ക്കൂളിൽ വെച്ച് നടക്കുന്ന J J മർഫി ഹയർ സെക്കന്ററി സ്ക്കൂളിന്റെ NSS സപ്തദിന സഹവാസ ക്യാബിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

.ക്യാബ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ്ജ് മാത്യു അത്യാ ലിൽ ഉദ്ഘാടനം ചെയ്തു. മർഫി സ്കൂൾ മാനേജർ ശ്രീ ജോസഫ് എം കള്ളിവയലിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് അഗസ്റ്റ്യൻസ് സ്കൂൾ മാനേജർ റവ ഫാ മാത്യു പാറത്തൊട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബർ ശ്രീ സി കെ കുട്ടപ്പൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വാർ ഡ് മെംബർ ശ്രീമതി സജി സിബി , NSS പ്രോഗ്രാം ഓഫീസർ ശീ അഭിലാഷ് പി വെട്ടം . വോളണ്ടിയർ ലീഡർ ഡയാനാ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ശ്രീ ബാബുശങ്കർ എസ് , ഫയർ ആന്റ് റെസ്ക്യു ഡിപ്പാർട്ട് മെന്റിലെ ഉദ്യേഗസ്ഥർ എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാബ് ജനുവരി ഒന്നിന് സമാപിക്കും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments