Latest News
Loading...

നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ വാക്കേറ്റവും ബഹളവും

ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ വാക്കേറ്റവും ബഹളവും. നഗരസഭാ പരിധിയില്‍ ആരംഭിക്കുന്ന വെല്‍നെസ് സെന്റര്‍ സംബന്ധിച്ചാണ തര്‍ക്കമുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വെല്‍നസ് സെന്റര്‍ മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. 2 സെന്ററുകളാണ് നഗരസഭാ പരിധിയില്‍ അനുവദിച്ചത്. കടുവാമൂഴിയിലും നടയ്ക്കലിലും ആണ് ഇത് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ഇതില്‍ കടുവാമൂഴിയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സെന്റര്‍ ഇവിടെനിന്നും മാറ്റാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. 


എല്‍ഡിഎഫിലെ 9, SDPI 5, വെൽഫയർ പാർട്ടിയിലെ 2 കൗണ്‍സിലര്‍മാര്‍ക്കൊപ്പം മുസ്ലീം ലീഗിലെ റിയാസ് പ്ലാമൂട്ടിലമാണ് തര്‍ക്കം വച്ചത്. സെന്റർ കടുവാമൂഴിയിൽ നിലനിർത്തണം എന്ന് ഇവർ ആവശ്യപ്പെട്ടു. കടുവാമൂഴിയിൽ വേണം എന്ന് വോട്ടിനിടാനുള്ള നിർദേശം ചെയർ പേഴ്സൺ തള്ളിയതാണ് പ്രതിഷേധത്തിന് കാരണമായത്. തര്‍ക്കം മൂത്തതോടെ കൗണ്‍സില്‍ പിരിച്ചുവിട്ടെന്ന് പ്രഖ്യാപിച്ച് പുറത്തിറങ്ങാന്‍ തുടങ്ങിയ ചെയര്‍പേഴ്‌സണെ തടഞ്ഞുവയ്ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി.


സംഘർഷത്തിനിടെ സിപിഐഎം കൗൺസിലർ കെപിസിയാദിനെ നാഗരസഭയിലെ തത്കാലിക ജീവനക്കാരൻ ആക്രമിച്ചു എന്ന് കാട്ടി കൗൺസിലർ സെക്രട്ടറിക്ക് പരാതി നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments