Latest News
Loading...

കാലാവസ്ഥാ പ്രതിസന്ധികളും പ്രാദേശിക സമൂഹവും എന്ന വിഷയത്തിൽ ചർച്ച

ആഗോളതലത്തിൽ  കാലാവസ്ഥാമാറ്റം വലിയ ഒരു പ്രതിസന്ധിയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ തന്നെ തീവ്രമായ പ്രാദേശീകമായ പ്രത്യാഘാതങ്ങളും അനുഭവ വേദ്യമായിത്തുടങ്ങിയിരിക്കുകയാണെന്ന് അന്തർദ്ദേശീയ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ. കാലാവസ്ഥാ പ്രതിസന്ധികളും പ്രാദേശിക സമൂഹവും എന്ന വിഷയത്തിൽ മീനച്ചിൽ നദീസംരക്ഷണസമിതിയും മീനച്ചിൽ നദീ - മഴ നിരീക്ഷണശൃംഖലയും കോൾ സയൻസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച കൂടിയാലോചനയിൽ മുഖ്യവിഷയാവതരണം നടത്തുകയായിരുന്നു ഡോ. റോക്സി.



ആഗോളതലത്തിൽ കാർബൺ വ്യാപനത്തിനെതിരെ മുന്നേറ്റം ഉണ്ടാവേണ്ടതുണ്ട്. വിനാശം പൂമുഖവാതിൽക്കൽ എത്തിയിട്ടുണ്ട് എന്ന ജാഗ്രതയിൽ വേണം ലോകരാഷ്ട്രങ്ങൾ ഇതിൽ ഇടപെടാൻ. അതേപോലെതന്നെ പ്രാദേശികമായി സാമൂഹിക സംഘടനകൾ, സന്നദ്ധ ഗ്രൂപ്പുകൾ, പ്രാദേശിക ഭരണകൂടങ്ങൾ, മറ്റ് അധികാരകേന്ദ്രങ്ങൾ, ശാസ്ത്രസമൂഹം ഇവ ഒരുമിച്ച് കൂടിയാലോചിക്കുകയും പ്രവർത്തനപദ്ധതികൾ ആവിഷ്കരിക്കുകയും വേണം. ഇവിടെയാണ് മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയുടെ പ്രസക്തി എന്നും ഡോ. റോക്സി മാത്യു കോൾ പറഞ്ഞു. 
മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.എൻ. ഗോപിനാഥപിള്ള, എബി ഇമ്മാനുവൽ, മജു പുത്തൻകണ്ടം, ജെയിംസ് സഖറിയാസ്, ബിനു പെരുമന ,റഹിം തലനാട് , പി.പി.മാധവകൈമൾ, മനോജ് മാത്യു, വിനുമോൾ ദേവസ്, ജോസഫ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments