Latest News
Loading...

ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ മരിച്ച നിലയില്‍ കണ്ടെത്തി

നടനും കോമഡി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. 
തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. 


കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. പോലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments