Latest News
Loading...

വിളിച്ചുപറഞ്ഞ് എടുത്തുവച്ച ടിക്കറ്റിന് ഭാഗ്യം തുണച്ചു

പാലാ  വിളിച്ചുപറഞ്ഞ് എടുത്തുവച്ച ടിക്കറ്റിന് ഭാഗ്യം തുണച്ചു; ഏജൻസി ഉടമയുടെ സത്യസന്ധതയിൽ ബാബു ലക്ഷാധിപതി .  നിർമ്മൽ ലോട്ടറി  309 മത് നറുക്കെടുപ്പിലാണ്‌ ഉഴവൂർ പല്ലാട്ട് തെക്കേൽപുത്തൻപുരയിൽ ബാബു ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയത്‌. വീട് പണി നടക്കുന്നതിനിടെയാണ് സംസ്ഥാന ലോട്ടറിയുടെ ഭാഗ്യവർഷം. അക്കൗണ്ടന്റായ ബാബു പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ വെള്ളി രാവിലെ ഫോണിൽ വിളിച്ച് എടുത്ത് വച്ച  ടിക്കറ്റുകളിലൊന്നാണ് ഒന്നാം സമ്മാനാർഹമായത്. 12 സീരിയലുകളിലുള്ള 8086219 നമ്പരിലുള്ള ടിക്കറ്റുകളാണ്‌ ബാബുവിനായി ഏജൻസി ഉടമ മാറ്റി വച്ചത്. മറ്റ് 11 സീരിയലുകളിലെ ടിക്കറ്റുകൾക്കുള്ള  8000 രൂപവീതം സമാശ്വാസ സമ്മാനവും ബാബുവിന് ലഭിക്കും.  ഭാഗ്യം തുണച്ചത്‌ ബാബുവിനെ അറിയിച്ചതും ഏജൻസി ഉടമ പ്രമോദാണ്. ടിക്കറ്റ്‌ പാലാ ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു.  ലോട്ടറി സ്ഥിരം എടുക്കാറുള്ള ബാബുവിനെ ആദ്യമായാണ് വലിയ സമ്മാനം തേടിയെത്തിയത്. 

.നേരിട്ട് വരാൻ പറ്റാത്ത ദിവസങ്ങളിൽ ഇഷ്ടനമ്പരുകൾ ഫോണിൽ വിളിച്ച് പറഞ്ഞ് ടിക്കറ്റ് എടുപ്പിച്ച് വയ്ക്കുകയും പിന്നീട് വരുമ്പോൾ വില നൽകുകയുമാണ് പതിവ്. മൂന്നാം തവണയാണ് ശ്രീശങ്കര ലോട്ടറി ഏജൻസിയിലേയ്ക്ക് ഒന്നാം സമ്മാനമെത്തുന്നത്. കടബാധ്യതകൾ തീർക്കാൻ വഴിയായെന്ന് ബാബു പറഞ്ഞു. ഭാര്യ: പ്രിയയും വിദ്യാർഥികളായ വർഷയും വൃന്ദയും അടങ്ങുന്നതാണ് ബാബുവിന്റെ കുടുംബം


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments