Latest News
Loading...

18-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം ആരംഭിച്ചു

കിടങ്ങൂര്‍: ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 18-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം കിടങ്ങൂര്‍ പഞ്ചായത്തിലെ ചെമ്പിളാവില്‍ ആരംഭിച്ചു. സ്‌നേഹദീപം പദ്ധതി പ്രകാരം കിടങ്ങൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന 3-ാം സ്‌നേഹവീടാണിത്. കിടങ്ങൂര്‍ പഞ്ചായത്തിലെ 4-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം നാളെ രാവിലെ 9.30-ന് കിടങ്ങൂര്‍ പ്ലാമൂട് ഭാഗത്തും, 5-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം 24-ന് രാവിലെ 9.30-ന് പടിഞ്ഞാറേ കൂടല്ലൂരും നടത്തപ്പെടുന്നതാണ്. 



സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചിട്ട് 3 മാസം പിന്നിടുകയാണ്. സാമൂഹ്യ പ്രവര്‍ത്തകനായ എം.വി. ലൂക്കാ ബ്രില്യന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പി.കെ.വി. ലൈബ്രറി രക്ഷാധികാരി എന്‍.എസ്. ഗോപാലകൃഷ്ണന്‍നായര്‍ നിരവത്ത് എന്നിവര്‍ 4 ലക്ഷം രൂപ വീതം സ്‌നേഹദീപം പദ്ധതിയിലേയ്ക്ക് നല്‍കാന്‍ സന്മനസ്സ് കാണിച്ചു. കൂടാതെ പ്രതിമാസം 1000 രൂപ വീതം നല്‍കാന്‍ സന്നദ്ധരായ 250ഓളം സുമനസ്സുകളുടെ കൂട്ടായ്മയും ഈ പദ്ധതിയ്ക്ക് പിന്നില്‍ കിടങ്ങൂര്‍ പഞ്ചായത്തിലുണ്ട്. അടുത്ത ഒരു വര്‍ഷം കൊണ്ട് കിടങ്ങൂര്‍ പഞ്ചായത്തില്‍ ഏറ്റവും അര്‍ഹരായവര്‍ക്കായി 15 വീടുകളെങ്കിലും നിര്‍മ്മിച്ച് നല്‍കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് കിടങ്ങൂര്‍ സ്‌നേഹദീപം സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ സെക്രട്ടറി ഗിരീഷ് കുമാര്‍ ഇലവുങ്കല്‍ ട്രഷറര്‍ എം. ദിലീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

 സ്‌നേഹദീപം പദ്ധതി പ്രകാരമുള്ള 18-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപന കര്‍മ്മം പി.കെ.വി. ലൈബ്രറി രക്ഷാധികാരി എന്‍.എസ്. ഗോപാലകൃഷ്ണന്‍നായര്‍ നിരവത്ത് നിര്‍വ്വഹിച്ചു. യോഗത്തില്‍ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പൂതമന, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, പഞ്ചായത്ത് മെമ്പര്‍ സുനി അശോക് കുമാര്‍, സ്‌നേഹദീപം സൊസൈറ്റ് ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, സാജു കാരമയില്‍, രാജേഷ് തിരുമല, ആന്റണി വളര്‍കോട്ട്, ടോമി പെരുമാനൂര്‍, മനോജ് പുളിയ്ക്കല്‍, തങ്കച്ചന്‍ പെരുമ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments