Latest News
Loading...

സന്‍മനസ്സ് കൂട്ടായ്മ 15-ാം വാര്‍ഷികാഘോഷം നടത്തി

പാലാ: സന്‍മനസ്സ് കൂട്ടായ്മ 15-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ക്രിസ്തുമസ് ആഘോഷ പരിപാടി മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റുകളുടെയും വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെയും വിതരണവും മാണി സി. കാപ്പന്‍ നിര്‍വ്വഹിച്ചു. സന്‍മനസ്സ് കൂട്ടായ്മ ചെയര്‍മാന്‍ ജിമ്മി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. 

യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, ബൈജു കൊല്ലംപറമ്പില്‍, ബീന സണ്ണി, പ്രൊഫ. സണ്ണി സക്കറിയ, ഷോജി ഗോപി, ലീലാമ്മ ജോസഫ്, ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments