Latest News
Loading...

ഓണാഘോഷവുമായി അരുവിത്തുറ സെൻ്റ് മേരീസ്

രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഇത്തവണ ഓണാഘോഷം ഗംഭീരമായി. കുട്ടികൾക്കായി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 

.അത്തപ്പൂക്കള മത്സരം, ഫാൻസി ഡ്രസ്, മലയാളി മങ്ക, മാരൻ, മാവേലി ;വടം വലി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു കുട്ടികളുടെ ഓണപ്പാട്ടും ഓണത്തെക്കുറിച്ചുള്ള ഐതിഹ്യവുമെല്ലാം ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി .


.അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള വടംവലി ഏറെ രസകരമായി. ഉച്ചയ്ക്ക് രുചികരമായ ഓണസദ്യയും ഓണപ്പായസവും ഓണാഘോഷത്തിന് പൂർണ്ണത നല്കി.

Post a Comment

0 Comments