Latest News
Loading...

പെരുമ്പാമ്പിനെ പിടികൂടി

ആംബുലൻസ് ഡ്രൈവർ അനൂപിൻ്റെ ഇടപെടൽ മൂലം ജനവാസ മേഖലയിൽ മെയിൻ റോഡിന് കുറുകെ കിടക്കുകയായിരുന്നു പെരുമ്പാമ്പിനെ പിടികൂടി. പാലാ കൊല്ലപ്പള്ളി - കടനാട് പുളിഞ്ചോട് ഭാഗത്ത് ചെറുകുന്നേൽ ജോർജ്ജ് കുട്ടിയുടെ വീടിന് മുൻപിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.


.പാലാ താലൂക്ക്‌ ആശുപത്രി ഭാഗത്ത് ആംബുലൻസ് സർവ്വീസ് നടത്തുന്ന പൂവരണി കടയം സ്വദേശി അനൂപാണ് ആംബുലൻസ് സർവ്വീസ് നടത്തി തിരികെ വരും നേരമാണ് റോഡിൽ കുറുകെ കിടന്ന പെരുംപാമ്പിനെ കണ്ട് പാമ്പ് പിടുത്തത്തിൽ വിദഗ്ധനായ നിതിൻ പാലായെ വിവരം അറിയിച്ചത്.

 

.പാലായിൽ നിന്നെത്തിയ നിതിൻ സുരക്ഷിതമായി സഞ്ചിയിലാക്കി. 7 അടിയോളം നീളം വരുന്ന പെരുംപാമ്പിന് 10- കിലോയോളം തൂക്കം വരും. 



.മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് ഓഫീസ് അധികൃതർക്ക് പാമ്പിനെ കൈമാറുന്നതും തുടർന്ന് ഉൾക്കാട്ടിൽ പാമ്പിനെ തുറന്ന് വിടുന്നതുമാണ് എന്ന് നിതിൻ പാലാ അറിയിച്ചു.


Post a Comment

0 Comments